നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ അടുത്തമാസം ആരംഭിച്ചേക്കും; കോവാക്‌സിന്‍ ട്രയല്‍ അവസാന ഘട്ടത്തില്‍

  കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ അടുത്തമാസം ആരംഭിച്ചേക്കും; കോവാക്‌സിന്‍ ട്രയല്‍ അവസാന ഘട്ടത്തില്‍

  ടെസ്റ്റ് ട്രയൽ വിജയകരമായി പൂർത്തിയായാൽ വാക്സിനേഷൻ ഉടൻ ആരംഭിക്കാനാകുമെന്നും ഡോ. പ്രിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് സെപ്തംബർ മാസത്തോടെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കാനാകുമെന്ന് പൂനെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  വൈറോളജി ഡയറക്ടർ  ഡോ. പ്രിയ എബ്രാഹാം. 2 വയസ് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായുള്ള ഭാരത് ബയോടെകിന്റെ കോവാക്സിൻ ട്രയൽ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. ടെസ്റ്റ് ട്രയൽ വിജയകരമായി പൂർത്തിയായാൽ വാക്സിനേഷൻ ഉടൻ ആരംഭിക്കാനാകുമെന്നും ഡോ. പ്രിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.

  ഇതിന് പുറമെ സൈഡസ് കാലിസസിന്റെ ഡി.എൻ.എ വാക്സിൻ ഉടൻ ലഭ്യാമാക്കാനാകുമെന്നാണ് പ്രതീക്ഷ. ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ എം-ആർഎൻഎ വാക്സിൻ, ബയോളജിക്കൽ-ഇ വാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവോവാക്സ്, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നൽകാവുന്ന ഇൻട്രാ നാസൽ വാക്സിൻ എന്നിവയും വിതരണത്തിന് തയ്യാറാകുന്നതായും ഡോ പ്രിയ വ്യക്തമാക്കി.

  രാജ്യത്ത് 24 മണിക്കൂറിനിടെ 36401കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു.ഇന്നലത്തേതിലും 3.4 ശതമാനം കൂടുതൽ പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,22,258 ആയി.  കേരളത്തിലാണ് ഏറ്റവും അധികം രോഗികൾ.

  Also Read-COVID 19| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടയിൽ 36,401 കേസുകൾ

  21427 കേസുകളും 179 മരണവും കേരളത്തിൽ  റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 158 പേർ മരിച്ചു. രാജ്യത്ത് 530 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം  4,33,049 ആയി. 39,157 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവർ 3,15,25,080.  ഇതുവരെ രാജ്യത്ത് 56.65 കോടി പേർ വാക്സിൻ സ്വീകരിച്ചു.
  Published by:Jayesh Krishnan
  First published: