നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ കേന്ദ സര്‍ക്കാര്‍ അംഗീകരിച്ചു

  മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ കേന്ദ സര്‍ക്കാര്‍ അംഗീകരിച്ചു

  കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

  covid vaccine

  covid vaccine

  • Share this:
   ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് സംബന്ധിത്ത ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

   വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായി രണ്ടാമത്തെ ഡോസിനുള്ള ഇടവേള മൂന്ന് മാസമാക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.

   Also Read-കോവിഡ്: 17 ദിവസത്തെ സേവനത്തിന് ശേഷം ജർമൻ മെഡിക്കൽ സംഘം മടങ്ങുന്നു; ചിത്രങ്ങൾ പങ്കുവെച്ച് അംബാസഡർ

   ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്ക് വിധേയമായവര്‍ മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി. കോവിഡിനെതിരെ ജനുവരിയിലാണ് രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. രാജ്യത്ത് നിലവില്‍ രണ്ടു വാക്‌സിനുകളാണ് വാക്‌സിനേഷനായി ഉപയോഗിക്കുന്നത്. ഭാരത് ബോയടെക്കിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും. അതുകൂടാതെ രാജ്യത്ത് റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിക്കും ഉപയോഗത്തിന് അനുമതി നല്‍കയിട്ടുണ്ട്.

   രാജ്യത്ത് ഇതുവരെ 18.57 കോടി വാക്‌സിനുകള്‍ നല്‍കി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 വയസിനു മുകളിലുള്ള 64,60,624 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്‌സിനേഷന്റെ മൂന്നാം ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.

   അസേമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികള്‍. കോവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗമുള്ളവരിലാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

   Also Read-Covid 19 | സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം

   പുതിയതായി നിര്‍മ്മിക്കുന്ന ആന്റിഫംഗല്‍ മരുന്ന് വിപണിയിലെത്താന്‍ ഏകദേശം 15 മുതല്‍ 30 ദിവസം വരെയെടുക്കും. രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ആവശ്യം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്ന് സണ്‍ ഫാര്‍മ വാക്താവ് പറഞ്ഞു. ഇതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

   അതേസമയം, ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.
   Published by:Jayesh Krishnan
   First published:
   )}