രാജ്യത്തെ ജനങ്ങൾക്ക് വാക്സിനേഷനെ കുറിച്ച് ബോധവൽക്കരണം നൽകാൻ നെറ്റ്വർക്ക് 18-നും ഫെഡറൽ ബാങ്കും സംയുക്തമായി ആരംഭിച്ച കാമ്പെയ്നാണ് 'Sanjeevani – A Shot of Life'. താഴെത്തട്ടിലുള്ളവരെ പോലും കാമ്പെയനിൽ അണിചേർക്കുകയെന്ന ലക്ഷ്യത്തോടെ COVID -19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യത്തെ അഞ്ച് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലും 'Sanjeevani Gaadi' (സഞ്ജീവനി ഗാഡി) എത്തും. കാമ്പെയ്ൻ അംബാസിഡറായ ബോളിവുഡ് നടൻ സോനു സൂദ് ലോകാരോഗ്യ ദിനത്തിൽ പ്രചരണ വാഹനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇൻഡോർ (മധ്യപ്രദേശ്), അമൃത്സർ (പഞ്ചാബ്), ദക്ഷിണ കന്നഡ (കർണാടക), നാസിക് (മഹാരാഷ്ട്ര), ഗുണ്ടൂർ (പഞ്ചാബ്) എന്നീ ജില്ലകളിൽ ഈ വാഹനം ബോധവൽക്കരണം നടത്തും. അമൃത്സറിലെ 70 ഗ്രാമങ്ങളിലും ഇൻഡോർ, ദക്ഷിണ കന്നഡ ജില്ലകളിലെ നൂറോളം ഗ്രാമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Also Read- ഗ്രാമീണ ഇന്ത്യയിൽ വാക്സിനേഷൻ എങ്ങനെ വർദ്ധിപ്പിക്കും? വേണ്ടത് വികേന്ദ്രീകൃത ആസൂത്രണം
COVID-19 വാക്സിനുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മിഥ്യാധാരണകൾ തിരുത്തുന്നതിനുമായി അഞ്ച് ജില്ലകളിലെ അഞ്ഞൂറിലധികം ഗ്രാമങ്ങളിലേക്ക് വാഹനം സഞ്ചരിക്കും. COVID-19 സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഗ്രാമീണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കാമ്പെയ്ൻ ലക്ഷ്യമിടുന്നു.
കൂടാതെ, ആരോഗ്യ പങ്കാളിയായ അപ്പോളോ 247, എൻജിഒ പങ്കാളി യുണൈറ്റഡ് വേ മുംബൈ എന്നിവരുമായി ചേർന്ന് ഈ അഞ്ച് ജില്ലകളിൽ വാക്സിനേഷൻ ക്യാമ്പുകളും വരും ദിവസങ്ങളിൽ ആരംഭിക്കും.
പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ഇന്ത്യ, രണ്ടാം തരംഗത്തോടെ സ്തംഭനാവസ്ഥയിൽ നിൽക്കുന്ന കാഴ്ചയാണ് നിലവിൽ കാണാൻ കഴിയുന്നത്. നോവൽ കൊറോണ വൈറസിനെ തുരത്താനായി 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകുകയെന്നതാണ് പ്രധാന പോംവഴിയായി കണക്കാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid 19 Vaccination, Covid vaccine, Novel coronavirus, Sanjeevani, Sanjeevani Gaadi, കൊറോണവൈറസ്, കോവിഡ് 19