നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 Vaccine | സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

    Covid 19 Vaccine | സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

    1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തുമെത്തി

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിയിരുന്നു.

      സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

      അതിനിടെ സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.
      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി.

      Also Read- നിയന്ത്രണങ്ങൾക്കിടയിലും കുറയാതെ ടിപിആർ; ആശങ്കയായി സംസ്ഥാനത്തെ സാഹചര്യം

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂര്‍ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസര്‍ഗോഡ് 700, കണ്ണൂര്‍ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കൊല്ലം, കാസര്‍ഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂര്‍, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      Also Read-കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം വീട്ടിലെത്തിക്കും; പരിമിതമായ മതാചാരങ്ങള്‍ നടത്താന്‍ അനുവദിക്കും; മുഖ്യമന്ത്രി

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂര്‍ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂര്‍ 612, കാസര്‍ഗോഡ് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,09,587 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,803 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2234 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
      Published by:Anuraj GR
      First published:
      )}