HOME » NEWS » Corona » COVID 19 VACCINE KERALA RECEIVED MORE THAN TWO AND HALF LAKH DOSES OF VACCINE

Covid 19 Vaccine | സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 8:51 PM IST
Covid 19 Vaccine | സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സിനാണ് ലഭിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറയാത്തതിനാൽ, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അവലോകന യോഗം സംസ്ഥാനത്ത് ചേരും. ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

അതിനിടെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച പതിവുപോലെ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി.





കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.





ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read- Explained: വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസുകളായി സ്വീകരിക്കുന്നത് കോവിഡ് വൈറസിനെ മറികടക്കാൻ സഹായിക്കുമോ?

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Also read: ഡെൽറ്റ പ്ലസ് വകഭേദം പാലക്കാടും; പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂര്‍ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂര്‍ 460, കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Anuraj GR
First published: June 26, 2021, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories