HOME » NEWS » Corona » COVID 19 VACCINE THOSE OVER THE AGE OF 18 CAN REGISTER TO BE VACCINATED FROM SATURDAY

Covid 19 Vaccine | പതിനെട്ട് കഴിഞ്ഞവർക്ക് ശനിയാഴ്ച മുതൽ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യാം

കോ​വി​ന്‍ സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ന്‍ സൈ​റ്റി​ല്‍ രജിസ്ട്രേഷനുള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

News18 Malayalam | news18-malayalam
Updated: April 22, 2021, 2:22 PM IST
Covid 19 Vaccine | പതിനെട്ട് കഴിഞ്ഞവർക്ക് ശനിയാഴ്ച മുതൽ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യാം
News18 Malayalam
  • Share this:
ന്യൂ​ഡ​ല്‍​ഹി: 18 ​വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ശ​നി​യാ​ഴ്ച മു​ത​ല്‍ 18 വയസ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര ആരോഗ്യമന്ത്രാലയം അ​റി​യി​ച്ചു. കോ​വി​ന്‍ സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ന്‍ സൈ​റ്റി​ല്‍ രജിസ്ട്രേഷനുള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. മെ​യ് മാ​സം ഒ​ന്ന് മു​ത​ലാ​ണ് 18 വ​യ​സ് മു​ത​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ക. നി​ല​വി​ല്‍ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി വ​രു​ന്ന​ത്.

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ 45 വയസിനു മുകളിൽ മാത്രം പ്രായമുള്ളവർക്കാണ് കോവിഡ് വാക്സിനേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നത്.

'18 വയസ്സിന് മുകളിലുള്ള എല്ലാവരും COVID-19 നെതിരെ വാക്സിൻ എടുക്കാൻ യോഗ്യരാണ്' - സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 'വാക്സിൻ നിർമ്മാതാക്കൾ തങ്ങളുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റിലും മുൻകൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്' - കേന്ദ്രം വ്യക്തമാക്കി.

വാക്സിൻ സ്വീകരിക്കാൻ ചെയ്യേണ്ടത്

1. CoWIN – cowin.gov.in ഔദ്യോഗിക വെബ്സൈറ്റിൽ കയറുക

2. നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പരോ ആധാർ നമ്പരോ രജിസ്റ്റർ ചെയ്യുക.

3. മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകുക.

4. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.

5. നിങ്ങൾ നൽകിയ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

ഇതിന് ശേഷം നിങ്ങൾക്ക് ഒരു റഫറൻസ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാം.

വാക്സിനേഷന് എന്തൊക്കെ രേഖകൾ വേണം

You may also like:COVID VACCINE | 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്സിനേഷൻ

താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒരെണ്ണം വാക്സിൻ രജിസ്ട്രേഷന് നൽകേണ്ടതാണ്.

1. ആധാർ കാർഡ്

2. പാൻ കാർഡ്

3. വോട്ടർ ഐഡി

4. ഡ്രൈവിങ് ലൈസൻസ്

5. തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

6. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ്

7. ഗാരന്റീ ആക്ട് ജോബ് കാർഡ്

8. എംപി/എംഎൽഎ/എംഎൽസി നൽകിയ ഔദ്യോഗിക ഐഡിന്റിറ്റി കാർഡ്

9. പാസ്പോർട്ട്

10. പോസ്റ്റ് ഓഫീസ്/ബാങ്ക് പാസ് ബുക്ക്

11. പെൻഷൻ ഡോക്യുമെന്റ്

12. കേന്ദ്ര/സംസ്ഥാന/ പൊതു മേഖലാ സ്ഥാപനത്തിലെ സർവീസ് ഐഡിന്റിറ്റി കാർഡ്.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Anuraj GR
First published: April 22, 2021, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories