HOME » NEWS » Corona » COVID 19 VIOLATION OF COVID CONTROL THERE ARE 5432 CASES IN THE STATE TODAY

Covid 19 | കോവിഡ് നിയന്ത്രണ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍, മാസ്‌ക് ധരിക്കാതെ 25850 പേര്‍

19 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.

News18 Malayalam | news18-malayalam
Updated: April 23, 2021, 9:05 PM IST
Covid 19 | കോവിഡ് നിയന്ത്രണ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍, മാസ്‌ക് ധരിക്കാതെ 25850 പേര്‍
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാന വ്യാപകമായി ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവി പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. 969 പേരാണ് ഇന്ന് അറസ്റ്റിലായത്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 25850 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 2023, 232, 1
തിരുവനന്തപുരം റൂറല്‍ 130, 75, 0
കൊല്ലം സിറ്റി 1955, 262, 2
കൊല്ലം റൂറല്‍ 856, 36, 0
പത്തനംതിട്ട 54, 55, 2
ആലപ്പുഴ 28, 17, 0
കോട്ടയം 111, 108, 0
ഇടുക്കി 62, 16, 1
എറണാകുളം സിറ്റി 34, 18, 0
എറണാകുളം റൂറല്‍ 77, 13, 1
തൃശൂര്‍ സിറ്റി 0, 0, 0
തൃശൂര്‍ റൂറല്‍ 6, 11, 0
പാലക്കാട് 4, 14, 3
മലപ്പുറം 3, 9, 4
കോഴിക്കോട് സിറ്റി 0, 0, 0
കോഴിക്കോട് റൂറല്‍ 55, 75, 2
വയനാട് 6, 0, 3
കണ്ണൂര്‍ സിറ്റി 21, 21, 0
കണ്ണൂര്‍ റൂറല്‍ 5, 5, 0
കാസര്‍ഗോഡ് 2, 2, 0

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തന അനുമതി നല്‍കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷയ്‌ക്കെത്തുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി നല്‍കും. പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടാതെ ഉടന്‍ മടങ്ങണമെന്നും നിര്‍ദേശമുണ്ട്.
 Also Read- Covid 19 | കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക.

നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

മരണനാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ക്കാണ്.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണകത്തും കൈയ്യില്‍ കരുതണം.

ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം. മരുന്ന്, ഭക്ഷണം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. സ്വന്തമായി തയ്യറാക്കിയ സത്യപ്രസ്താവന കൈയില്‍ ഉണ്ടായിരിക്കണം.

ഹോട്ടലുകള്‍ക്കും റെസ്‌റ്റോരന്റുകള്‍ക്കും ഹോം ഡെലിവറി നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ സത്യപ്രസ്താവന കൈയില്‍ കരുതണം.

പാല്‍, പത്രം, ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ജലവിതരണം, വൈദ്യുതി എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Anuraj GR
First published: April 23, 2021, 9:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories