HOME » NEWS » Corona » COVID 19 VIOLATION OF REGULATIONS 8942 CASES IN KERALA TODAY

Covid 19| നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8942 കേസുകള്‍; 1660 പേർ അറസ്റ്റിൽ

മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

News18 Malayalam | news18-malayalam
Updated: July 19, 2021, 6:44 PM IST
Covid 19| നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8942 കേസുകള്‍; 1660 പേർ അറസ്റ്റിൽ
News18 Malayalam
  • Share this:
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 410, 33, 125
തിരുവനന്തപുരം റൂറല്‍ - 5365, 290, 367
കൊല്ലം സിറ്റി - 1602, 152, 16
കൊല്ലം റൂറല്‍ - 71, 71, 147
പത്തനംതിട്ട - 77, 72, 122
ആലപ്പുഴ - 42, 9, 104
കോട്ടയം - 236, 220, 398
ഇടുക്കി - 87, 12, 15
എറണാകുളം സിറ്റി - 121, 46, 77
എറണാകുളം റൂറല്‍ - 206, 42, 307
തൃശൂര്‍ സിറ്റി - 45, 45, 135
തൃശൂര്‍ റൂറല്‍ - 79, 85, 342
പാലക്കാട് - 120, 158, 15
മലപ്പുറം - 114, 101, 16
കോഴിക്കോട് സിറ്റി - 38, 0, 12
കോഴിക്കോട് റൂറല്‍ - 124, 148, 12
വയനാട് - 54, 0, 120
കണ്ണൂര്‍ സിറ്റി - 83, 83, 330
കണ്ണൂര്‍ റൂറല്‍ - 68, 0, 382
കാസര്‍ഗോഡ് - 77, 93, 256

COVID 19 | സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 58 മരണം

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.





ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂര്‍ 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂര്‍ 553, കാസര്‍ഗോഡ് 628, ആലപ്പുഴ 602, കോട്ടയം 460, വയനാട് 233, പത്തനംതിട്ട 232, ഇടുക്കി 140 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പിറന്നാൾ ദിനത്തിൽ തനിച്ചായി ഒരാൾ; കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 10, തൃശൂര്‍, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1132, കൊല്ലം 975, പത്തനംതിട്ട 447, ആലപ്പുഴ 605, കോട്ടയം 539, ഇടുക്കി 196, എറണാകുളം 1197, തൃശൂര്‍ 1429, പാലക്കാട് 799, മലപ്പുറം 2504, കോഴിക്കോട് 1718, വയനാട് 426, കണ്ണൂര്‍ 682, കാസര്‍ഗോഡ് 557 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,33,258 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷം; 60 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,82,081 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2137 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി പി ആര്‍ അഞ്ചിന് താഴെയുള്ള 83, ടി പി ആര്‍ 5നും 10നും ഇടയ്ക്കുള്ള 384, ടി പി ആര്‍ 10നും 15നും ഇടയ്ക്കുള്ള 362, ടി പി ആര്‍ 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Published by: Anuraj GR
First published: July 19, 2021, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories