നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടന്നു; തിരുവനന്തപുരത്ത് 2 പേർക്കെതിരെ കേസ്

  COVID 19 | വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടന്നു; തിരുവനന്തപുരത്ത് 2 പേർക്കെതിരെ കേസ്

  അബുദാബിയിൽ നിന്ന് എത്തിയ രണ്ട് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എല്ലാവരും 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് കർശന നിർദേശം. വിമാനത്താവളത്തിലെത്തുന്നവർക്ക് അധികൃതർ ഈ നിർദേശം നൽകുന്നുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

   ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പലരും പാലിക്കാത്ത സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം കടന്നത്. അബുദാബിയിൽ നിന്ന് എത്തിയ രണ്ട് പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.

   BEST PERFORMING STORIES:സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര: വെന്റിലേറ്ററുകൾ നിർമ്മിക്കും; രോഗിപരിചരണത്തിനായി റിസോർട്ടുകൾ വിട്ടു നല്‍കും [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]

   ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കഴക്കൂട്ടം പോലീസ് ആണ് കേസെടുത്തത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം പാലിക്കുണ്ടോ എന്ന് പരിശോധിക്കാൻ നേരത്തെ 16,000 വോളന്റിയർമാരെ രംഗത്തിറക്കിയിരുന്നു. വോളന്റിയർമാർ അടങ്ങുന്ന സംഘം വാർഡുകൾ കേന്ദ്രികരിച്ച് പ്രവർത്തിക്കുകയും വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും ചെയ്യും.

   ആരെങ്കിലും നിർദേശം ലംഘിച്ചാൽ ഇക്കാര്യം ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട്‌ ചെയ്യും. തുടർന്ന് കേസ് എടുക്കാൻ ജില്ലാ ഭരണകൂടം പോലീസിന് നിർദേശം നൽകും.

   അതേസമയം തിരുവനന്തപുരം അടക്കമുള്ള കോവിഡ് സ്ഥിരീകരിച്ച ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതിന് പിന്നാലെ ജില്ലയിൽ ആളുകൾ കടകളിൽ എത്തി വലിയ തോതിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന സാഹചര്യമുണ്ടായി.

   ഈ സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ഒരു സാഹചര്യത്തിലും അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടില്ലെന്നും കളക്ടർ ഉറപ്പ് നൽകി. അതിനാൽ വ്യാപാര സ്ഥാപനങ്ങളിലെ ആൾകൂട്ടം ഒഴിവാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   First published:
   )}