നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | പശ്ചിമ ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

    Covid 19 | പശ്ചിമ ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

    സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഓക്‌സിജന്‍ ഉപയോഗം വര്‍ദ്ധിച്ചെന്ന് മമത വ്യക്തമാക്കി

    Mamata Banerjee

    Mamata Banerjee

    • Last Updated :
    • Share this:
      കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഓക്‌സിജന്‍ ഉപയോഗം വര്‍ദ്ധിച്ചെന്ന് മമത വ്യക്തമാക്കി. ഓക്‌സിജന്‍ ഉപയോഗം 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

      അതേസമയം നേരത്തെ ഓക്‌സിജന്‍ കൂടുതലായി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മൊത്തം ഓക്‌സിജന്‍ ഉത്പാദനത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ വിഹിതത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന മമത പറഞ്ഞു.

      Also Read- ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

      സംസ്ഥാനത്ത് പ്രതിദിനം 560 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കി. ബംഗാളിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനനമന്ത്രിയോട്  മമത ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

      രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇതിനെതിരെ എല്ലാവരും സജ്ജരായിരിക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.

      Also Read- Lock down | രാത്രിയോടെ എറണാകുളം അതിര്‍ത്തി അടയ്ക്കും; നിയമ ലംഘകർക്കെതിരേ കേസെടുക്കുമെന്ന് കമ്മിഷണർ

      36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

      മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്‌നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

      മഹാരാഷ്ട്രയില്‍ ഇന്നലെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രേദശില്‍ 350 പേര്‍ മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറില്‍ ശരാശരി 150 മരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
      Published by:Jayesh Krishnan
      First published:
      )}