നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കൂട്ടംകൂടുന്നത് അനുവദിക്കില്ല: കർശന നിലപാട് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

  കൂട്ടംകൂടുന്നത് അനുവദിക്കില്ല: കർശന നിലപാട് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

  മരണവീട്ടിൽ ആളുകൾ കയറി ഇറങ്ങുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ പലയിടത്തും കൂട്ടംകൂടുന്ന സ്ഥിതിയുണ്ട്. ഇത് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ. മരണവീട്ടിൽ ആളുകൾ കയറി ഇറങ്ങുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
   You may also like:Covid19| സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
   തിരക്ക് ഒഴിവാക്കാൻ പൊലീസ് നടപടി കർശനമാക്കും. വിവാഹത്തിന് 50പേർക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു മുൻപും ശേഷവും ആളുകൾ കൂടുന്നു. ഇക്കാര്യത്തിൽ കൂടുതൽ കർശനമായ നിലപാട് വേണ്ടിവരും. ബസ് സ്റ്റാൻഡിലും ഓട്ടോകളിലും തിരക്കുണ്ട്. വിലക്കു ലംഘിച്ച് ആളുകളെ കയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ആരോഗ്യപ്രവർത്തകർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കണം. പിപിഇ കിറ്റുകൾ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   നിയന്ത്രണം നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് ജീവനോപാധിക്ക് ഇളവുകൾ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
   First published:
   )}