വാഷിങ്ടൺ: കോവിഡിനെ നേരിടാൻ ഇന്ത്യയ്ക്ക് 1 ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം അനുവദിച്ച് ലോകബാങ്ക്. കോവിഡിനെ നേരിടാൻ വിവിധ രാജ്യങ്ങൾക്ക് ലോകബാങ്ക് ധനസഹായം നൽകുന്നുണ്ട്.
25 ലോകരാജ്യങ്ങൾക്കായി 190 കോടി ഡോളറിന്റെ പ്രാഥമിക സഹായപദ്ധതികളും ലോകബാങ്ക് അനുവദിച്ചു. 40 രാജ്യങ്ങൾക്ക് കൂടി ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ലോക ബാങ്ക് അറിയിച്ചു. ഇന്ത്യക്കാണ് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചിരിക്കുന്നത്.
കൂടുതൽ മെച്ചപ്പെട്ട രോഗനിർണയ പ്രക്രിയകൾക്കും കോൺടാക്ട് ട്രേസിങ്ങിനും പരിശോധനകൾക്കുമായാണ് സാമ്പത്തിക സഹായം. ധനസഹായം ലഭിക്കുന്നതോടെ ഇന്ത്യക്ക് പുതിയ ഐസൊലേഷൻ വാർഡുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ കൂടുതൽ ഒരുക്കാനും ധനസഹായം ഉപകരിക്കുമെന്ന് ലോകബാങ്ക്.
BEST PERFORMING STORIES:കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് [NEWS]കോവിഡ് 19 | കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു [NEWS]അതിർത്തി തർക്കം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ [NEWS]
വികസ്വര രാജ്യങ്ങൾക്കാണ് ലോക ബാങ്ക് ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം നൽകുന്നത്. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പാകിസ്ഥാൻ- 200 മില്യൺ ഡോളർ, അഫ്ഗാനിസ്ഥാൻ-100 മില്യൺ ഡോളർ, മാലദ്വീപ്-7.3 മില്യൺ, ശ്രീലങ്ക-128.6 മില്യൺ ഡോളർ എന്നിങ്ങനെ ധനസഹായം അനുവദിച്ചിട്ടുണ്ട്.
മഹാമാരിയെ നേരിടുന്നതിനായും സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിനുമായി അടുത്ത 15 മാസത്തിനുള്ളിൽ 160 ബില്യൺ ഡോളർ അനുവദിക്കുന്ന കാര്യങ്ങൾ പരിഗണനയിലാണെന്നും വേൾഡ് ബാങ്ക് അറിയിച്ചു.
കോവിഡ് വ്യാപനം ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുമെന്നും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമെന്നും ഐക്യരാഷ്ട്ര സംഘന നേരത്തേ അറിയിച്ചിരുന്നു. വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവുമുള്ളത് വികസ്വര രാജ്യങ്ങളിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.