കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എക്സിക്യുട്ടൂവ് ഡയറക്ടർ മിഖായേൽ ജെ റയാൻ ആണ് ഇങ്ങനെ പറഞ്ഞത്. വസൂരി, പോളിയോ എന്നീ രണ്ട് മഹാവ്യാധികളെ ഫലപ്രദമായി നേരിട്ട ഇന്ത്യയ്ക്ക് കൊറോണ വൈറസിനെയും ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, വളരെയധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ലാബുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പോളിയോ, വസൂരി എന്നീ മഹാവ്യാധികളെ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
പോളിയോ, വസൂരി എന്നീ മഹാമാരികളെ തുടച്ചുനീക്കാൻ ലോകത്തിന് ഇന്ത്യയാണ് നേതൃത്വം നൽകിയത്. കൊറോണ
വൈറസിനെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലളിതമായ ഉത്തരങ്ങൾ ഒരു പ്രശ്നത്തിനുമില്ലെന്നും ചില മഹാമാരികളെ ഇന്ത്യയെപോലൊരു രാജ്യം നേരത്തെ
നേരിട്ടുവെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.