HOME /NEWS /Corona / കോവിഡ് 19| 'നിങ്ങൾ അജയ്യരല്ല', രോഗം നിങ്ങളേയും പിടികൂടും; യുവാക്കളോട് ലോകാരോഗ്യ സംഘടന

കോവിഡ് 19| 'നിങ്ങൾ അജയ്യരല്ല', രോഗം നിങ്ങളേയും പിടികൂടും; യുവാക്കളോട് ലോകാരോഗ്യ സംഘടന

Spring break revelers at a beach in Florida on March 17, 2020. (AP Photo/Julio Cortez)

Spring break revelers at a beach in Florida on March 17, 2020. (AP Photo/Julio Cortez)

"നിങ്ങൾ അജയ്യരല്ല, ഈ വൈറസ് നിങ്ങളെ ആഴ്ച്ചകളോളം ആശുപത്രിയിലാക്കാം, ഒരുപക്ഷേ നിങ്ങളെ കൊല്ലാൻ വരെ ഇതിന് കഴിയും."

  • Share this:

    പ്രായമുള്ളവരെ മാത്രമല്ല, യുവാക്കളേയും കൊറോണ വൈറസ് പിടികൂടുമെന്നും മരണം വരെ സംഭവിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ യുവാക്കൾ കൂട്ടംകൂടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയും രംഗത്തെത്തിയത്.

    മാർച്ച് 17നാണ് ഫ്ളോറിഡയിൽ യുവാക്കൾ ഒത്തുകൂടി ആഘോഷപരിപാടികൾ നടത്തിയത്.

    ലോകത്താകെ ഇതുവരെ കൊറോണ ബാധിച്ച 210,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരത്തിലേക്കെത്തു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പെല്ലാം അവഗണിച്ച് യുവാക്കളുടെ ആഘോഷം.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    BEST PERFORMING STORIES: 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]യുഎഇയിൽ രണ്ട് മരണം; ക്വാറന്റൈനിൽ നിന്ന് മുങ്ങുന്നവർക്ക് അഞ്ചുവർഷം ജയിൽ [NEWS] ജനതാ കർഫ്യൂ; പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് പ്രമുഖർ [NEWS]

    ഓരോ ദിവസവും പുതിയതും ദാരുണവുമായ നാഴികക്കല്ലാണ് തീർക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം പറയുന്നത്.

    പ്രായമായവരിലാണ് കൊറോണ വൈറസ് കൂടുതൽ അപകടകാരിയാകുന്നത്. എന്നാൽ യുവാക്കൾ ഇതിൽ നിന്നും ഒഴിവക്കപ്പെടുന്നില്ല. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലിലെല്ലാം 50 താഴെ പ്രായമുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ടെഡ്രോസിന്റെ വാക്കുകൾ.

    അതിനാൽ യുവാക്കൾക്കുള്ള എന്റെ സന്ദേശം ഇതാണ്, "നിങ്ങൾ അജയ്യരല്ല, ഈ വൈറസ് നിങ്ങളെ ആഴ്ച്ചകളോളം ആശുപത്രിയിലാക്കാം, ഒരുപക്ഷേ നിങ്ങളെ കൊല്ലാൻ വരെ കഴിയും."

    വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

    First published:

    Tags: Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms