കൊറോണ വൈറസ് വാക്സിനുമായി ചൈന; ഈ വർഷമൊടുവിൽ വിപണിയിലെത്തിക്കും

ഡിസംബറിൽ പ്രതിരോധ വാക്സിൻ പുറത്തിറക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് അമേരിക്ക കാണുന്നത്

News18 Malayalam | news18-malayalam
Updated: May 31, 2020, 9:02 AM IST
കൊറോണ വൈറസ് വാക്സിനുമായി ചൈന; ഈ വർഷമൊടുവിൽ വിപണിയിലെത്തിക്കും
News18
  • Share this:
ബീജിങ്: കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചുവെന്ന പ്രഖ്യാപനവുമായി ചൈന. സർക്കാർ ഗവേഷക സ്ഥാപനമായ അസറ്റ് സൂപ്പർ വിഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷനാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

വാക്സിൻ ഇതുവരെ രണ്ടായിരത്തിലധികം ആളുകളിൽ പരീക്ഷിച്ചതായി ചൈനീസ് സോഷ്യൽമീഡിയയായ വീചാറ്റിൽ ഇട്ട പോസ്റ്റിൽ പറയുന്നു. വാക്സിന്‍റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. 10 മുതൽ 12 കോടി വരെ വാർഷിക ഉൽപാദനശേഷിയുള്ള തരത്തിലായിരിക്കും വാക്സിൻ നിർമാണമെന്നും സൂചനയുണ്ട്.

അതേസമയം ഡിസംബറിൽ പ്രതിരോധ വാക്സിൻ പുറത്തിറക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് അമേരിക്ക കാണുന്നത്. ചൈനയുടെ പ്രസ്താവനയിൽ സംശയമുണ്ടെന്ന് അവിടുത്തെ ഗവേഷകർ പറയുന്നു. കൊറോണ വൈറസ് സൃഷ്ടിച്ചത് ചൈനയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. വാക്സിൻ നിർമ്മിച്ച് ആഗോളതലത്തിൽ വിറ്റഴിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്നും ആരോപണമുയർന്നിട്ടുണ്ട്. വുഹാൻ നഗരത്തിൽ മാത്രമാണ് ചൈനയിൽ കോവിഡ് വ്യാപകമായി പടർന്നുപിടിച്ചത്. ഇതും സംശയകരമാണെന്ന് അമേരിക്കയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
TRENDING:Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
അതേസമയം അമേരിക്കയുടെ ആരോപണങ്ങൾ നേരത്തെ തന്നെ ചൈന തള്ളിക്കളഞ്ഞിരുന്നു. വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടർന്നെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ചൈനയുടെ വാദം.
First published: May 31, 2020, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading