നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| കോഴിക്കോട്‌ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് ആന്‍റിജൻ ടെസ്റ്റ്

  Covid19| കോഴിക്കോട്‌ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് ആന്‍റിജൻ ടെസ്റ്റ്

  കോവിഡ് ഇതര വാര്‍ഡില്‍ ചികിത്സക്കെത്തുന്നവരിൽ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നതോടെയാണ് നടപടി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോഴിക്കോട്‌ : കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ പരിശോധന. കോവിഡ് ഇതര വാര്‍ഡില്‍ ചികിത്സക്കെത്തുന്നവരിൽ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നതോടെയാണ് നടപടി.

  കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നെഫ്രോളജി, കാര്‍ഡിയോളജി, വാര്‍ഡുകളിലും ടേര്‍ഷ്യറി കാന്‍സര്‍ സെന്ററിലും ചികിത്സ തേടിയവര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.  ഇവരില്‍ നിന്ന് ഡോക്ടര്‍മാരുള്‍പ്പെടെ 25 ആരോഗ്യ പ്രവര്‍ത്തകരിലേക്ക് വൈറസ് പടര്‍ന്നു.  248 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയി.

  നെഫ്രോളജി, കാര്‍ഡിയോളജി വാര്‍ഡുകളും ടേര്‍ഷ്യറി കാന്‍സര്‍ സെന്ററും അടച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം വരുന്നതും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ടി വരുന്നതും ആശുപത്രി പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇതോടെയാണ് കാഷ്വാലിറ്റിയില്‍ ചികിത്സ തേടിയെത്തുന്നവക്ക് ആന്‍റിജന്‍ പരിശോധന നടത്താൻ തീരുമാനിച്ചത്.

  അതേസമയം, ജില്ലയിൽ ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ്ണ ലോക് ഡൗൺ തുടരുകയാണ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമാണ് തുറന്നത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് കോവിഡ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചു.
  TRENDING:സംവിധായകൻ എ. എൽ വിജയ് യെ നശിപ്പിച്ചതാരെന്ന് ചോദ്യം; ചുട്ടമറുപടിയുമായി അമല പോൾ
  [PHOTO]
  BMW ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞു കയറി അപകടം; കാരണം വളർത്തു നായയെന്ന് അറസ്റ്റിലായ സ്ത്രീ
  [PHOTO]
  'കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ
  [NEWS]


  പൊലീസുകാർ, ഹോട്ടൽ തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഭക്ഷണവിതരണക്കാര്‍ എന്നിവര്‍ക്കെല്ലാമാണ് പരിശോധന നടത്തുക. കോർപ്പറേഷൻ പരിധിയിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
  Published by:Gowthamy GG
  First published:
  )}