Covid 19 : ഒറ്റ ദിവസം കൊണ്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചികിത്സാ കേന്ദ്രം
Covid 19 : ഒറ്റ ദിവസം കൊണ്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചികിത്സാ കേന്ദ്രം
Covid care centre comes up in Kariavattom Greenfield stadium | തിരുവനന്തപുരത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിന് വേണ്ടി സ്റ്റേഡിയങ്ങളും കൺവെൻഷൻ സെന്ററുകളും ഏറ്റെടുത്ത് തുടങ്ങി
തിരുവനന്തപുരം: കോവിഡ് രോഗികൾ കൂടിയതോടെ ആശുപത്രിക്ക് പകരമുള്ള ബദൽ ക്രമീകരണങ്ങളിലേയ്ക്ക് സർക്കാർ. തിരുവനന്തപുരത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിന് വേണ്ടി സ്റ്റേഡിയങ്ങളും കൺവെൻഷൻ സെന്ററുകളും ഏറ്റെടുത്ത് തുടങ്ങി. ആദ്യ താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രം കാര്യവട്ടം ഗ്രീൻ ഫീൽഡ് കേന്ദ്രത്തിൽ ഒരുങ്ങി.
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ കൺവെൻഷൻ സെന്ററിൽ 750 കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണ് ഒരുക്കിയിട്ടുള്ളത്. സ്രവ പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും, ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയുമാകും ഇവിടെ ചികിത്സിക്കുക.
ഡോക്ടറും, നെഴ്സും അടക്കമുള്ളവർ ഡ്യൂട്ടിയിലുണ്ടാകും. ജില്ലയിലെ കോവിഡ് ആശുപത്രിയ്ക്കായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല. ആദ്യഘട്ടത്തിൽ കൺവെൻഷൻ സെന്ററിലാണ് ചികിത്സാ കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിലും പിന്നീട് ചികിത്സയൊരുക്കും. ആർക്കെങ്കിലും രോഗം തീവ്രമായാൽ അവരെ കോവിഡ് ആശുപത്രിയിലേയ്ക്ക് മാറ്റും.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.