HOME » NEWS » Corona » COVID CASES ARE DECLINING IN DELHI TEST POSITIVITY RATE DROPPED TO 05 PERCENT

Covid 19 | ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

News18 Malayalam | news18-malayalam
Updated: June 6, 2021, 6:27 PM IST
Covid 19 | ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച് 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം 414 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്. നിലവില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. 2,327 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. കോവിഡ് കുറയുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

Also Read-Covid Vaccine | 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍

കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കും. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫീസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരില്‍ 50 ശതമാനം ഓഫീസിലെത്തിയാല്‍ മതി. അതേസമയം സാധ്യമായ സ്ഥാപനങ്ങളെല്ലാം നിലവിലെ വര്‍ക്ക് ഫ്രം ഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു.

Also Read-'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര്‍ കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസമുണ്ടായ 2677 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കണക്കു പ്രകാരം രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15ലക്ഷത്തില്‍ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. തുടര്‍ച്ചയായ 24-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തതും ആശ്വാസകരമായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.67%മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Published by: Jayesh Krishnan
First published: June 6, 2021, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories