HOME » NEWS » Corona » COVID CASES ARE DECLINING IN DELHI THE TEST POSITIVITY RATE DROPPED TO 8 POINT 42 PERCENT

Covid 19 | ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 4,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്

News18 Malayalam | news18-malayalam
Updated: May 17, 2021, 8:58 PM IST
Covid 19 | ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 4,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു. തിങ്കളാഴ്ച കോവിഡ് ബാധിച്ച 340 പേരാണ് മരിച്ചത്. 10,918 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 13,20,496 ആയി.

ഡല്‍ഹിയിലെ നിലവിലെ കോവിഡ് മരണനിരക്ക് 1.56 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 21,846 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

Also Read-Covid 19 | എട്ടു ജില്ലകളില്‍ കോവിഡ് കേസുകള്‍ പത്തു മുതല്‍ 30 ശതമാനം വരെ കുറഞ്ഞു; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 91,105 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 11,520 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയത്. ഇതുവരെ 46,02,475 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നതും ആശ്വാസകരമാണ്.

3,78,741 പേര്‍ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,74,390 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേര്‍ രോഗമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

Also Read-മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമം; ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നു; മുഖ്യമന്ത്രി

അതേസമയം കേരളത്തില്‍ ഇന്ന് കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Jayesh Krishnan
First published: May 17, 2021, 8:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories