നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും; അരവിന്ദ് കെജ്‌രിവാള്‍

  ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും; അരവിന്ദ് കെജ്‌രിവാള്‍

  കോവിഡ് കേസുകള്‍ കുറയുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: കേവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ച ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍താഴെയെത്തി. ശനിയാഴ്ച ഡല്‍ഹിയില്‍ 900 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് കേസുകള്‍ കുറയുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

   അതേസമയം തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഫാക്ടറികള്‍ പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നു. നാലാഴ്ച നീളുന്ന ലോക്ഡൗണാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്.

   കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ കാലയളവില്‍ കേസുകള്‍ കുറയാന്‍ ഇടയായി. ലോക്ഡൗണിന്റെ ഭാഗമായി കര്‍ശനമായ നിയന്ത്രണങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുറവ് രേഖപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ലോക്ഡൗണ്‍ സംവിധാനം പിന്‍വലിക്കുമെന്നും വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

   Also Read-Lockdown സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടിയേക്കും; മദ്യശാലകള്‍ തുറക്കില്ല

   അതേസമയം രാജ്യത്ത് ഈ വര്‍ഷം ഡിസംബറോടെ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 130 കോടി ജനങ്ങളില്‍ വെറും മൂന്നു ശതമാനം പേര്‍ക്ക് മാത്രമേ രണ്ട് ഘട്ടം വാക്സിനും നല്‍കിയിട്ടുളളുവെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ലോകത്ത് ജനങ്ങള്‍ക്ക് വാക്സിനേഷന്‍ അതിവേഗം നടപ്പാക്കുന്ന രാജ്യങ്ങളില്‍ രണ്ടാമത് ഇന്ത്യയാണെന്നും ജാവദേക്കര്‍ പറഞ്ഞു.

   108 കോടി ജനങ്ങള്‍ക്കും ഡിസംബര്‍ മാസത്തോടെ ഇന്ത്യ വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 18 നും 44നുമിടയില്‍ പ്രായമുളളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. ബിജെപി ഇതര സംസ്ഥാന ഗവണ്മെന്റുകള്‍ 18നും 44നുമിടയിലുളളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ അലംഭാവമുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു.

   Also Read-മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു

   അതേസമയം അമേരിക്കയില്‍ നിര്‍മ്മിച്ച കോവിഡ് 19 വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാകാന്‍ വഴിയൊരുങ്ങുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഏകദേശ ധാരണായയത്. കോവിഡ് 19 വ്യാപനം, വാക്‌സിന്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കി. അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയില്‍ വാക്‌സിനുകളുടെ ഉത്പാദനം വിപുലീകരിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു. ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ യുഎസ് സന്ദര്‍ശിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര മന്ത്രിയാണ് 66 കാരനായ ജയ്ശങ്കര്‍.

   സന്ദര്‍ശനത്തിന്റെ പ്രാഥമിക ലക്ഷ്യം പുതിയ സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ബന്ധമാണ്. ഇവിടുത്തെ മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളുമായി ഇടപഴകാന്‍ അദ്ദേഹം വെള്ളിയാഴ്ച ഒരു കൂട്ടം ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍മാരോട് നിര്‍ദേശിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വാക്‌സിന്‍ പങ്കാളിത്തവും വാക്‌സിനുകളെക്കുറിച്ചുള്ള ക്വാഡ് അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും കോവിഡ് -19 വ്യാപനവും ജയ്ശങ്കര്‍ ഉന്നയിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}