നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ

  Covid 19 | പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ

  കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തിൽ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.

   ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അൻപത്തിനാല് ദിവസത്തിനിടയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതിൽ 2,61,79,085 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 17,93,645 സജീവ കേസുകളാണുള്ളത്.

   Also Read-കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു; ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ

   കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയർന്നു നിൽക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

   കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് 594 ഡോക്ടർമാർ

   കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ഡൽഹിയിലാണ്. 107 പേർ ഡൽഹിയിൽ മാത്രം മരിച്ചു.

   ഡൽഹിക്ക് പുറമേ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർക്ക് കോവിഡിനെ തുടർന്ന് ജീവഹാനിയുണ്ടായത്. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐഎംഎ കണക്കുകൾ വ്യക്തമാക്കുന്നു.

   ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. 96 ഡോക്ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു. ഉത്തർപ്രദേശിൽ 67. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ 1,300 ഓളം ഡോക്ടർമാരാണ് ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

   Published by:Asha Sulfiker
   First published:
   )}