നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • പതിനഞ്ചു ദിവസം കൊണ്ട് 20,000 പേർക്ക് കോവിഡ്; രാജ്യത്തെ രോഗികളുടെ എണ്ണം 30,000 കടന്നു

  പതിനഞ്ചു ദിവസം കൊണ്ട് 20,000 പേർക്ക് കോവിഡ്; രാജ്യത്തെ രോഗികളുടെ എണ്ണം 30,000 കടന്നു

  ജനുവരി 30നായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്

  Covid 19

  Covid 19

  • Share this:
  രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നു. 91 ദിവസം കൊണ്ട് രാജ്യത്ത് 30,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ആദ്യ 10,000 കേസുകൾ സ്ഥിരീകരിക്കാൻ 76 ദിവസം എടുത്തെങ്കിൽ 15 ദിവസം കൊണ്ടാണ് 20,000 പേർക്ക് കൂടി കോവിഡ് ബാധിച്ചത്.

  ജനുവരി 30നായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കായിരുന്നു വൈറസ് ബാധ. തൊട്ടടുത്ത ദിവസങ്ങളിൽ  സ്ഥിരീകരിച്ച രണ്ട് കേസുകളും കേരളത്തിൽ ആയിരുന്നു; ആലപ്പുഴയിലും കാസർഗോഡും. ശേഷം ഡൽഹി, ജയ്‌പൂർ, മുംബൈ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് സ്ഥിരീകരണമുണ്ടായി.

  മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 536 ആയിരുന്നു രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. ഒൻപത് പേർ മരണമടയുകയും ചെയ്തിരുന്നു. ആദ്യ കേസ് സ്ഥിരീകരിച്ച ജനുവരി 30ൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,000 തികഞ്ഞത് 75 ദിവസം കൊണ്ടാണ്.

  You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

  ഏപ്രിൽ 14ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 10,363 കോവിഡ് ബാധിതരും 339 മരണവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ  പതിനായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് വേണ്ടി വന്നത് എട്ടു ദിവസം മാത്രം . ഏപ്രിൽ 22ന് വൈകീട്ട് പുറത്തുവന്ന കണക്ക് പ്രകാരം 20,471 പേർക്കായിരുന്നു വൈറസ് ബാധ. 652 ആയിരുന്നു മരണ സംഖ്യ.

  ഇരുപതിനായിരത്തിൽ നിന്ന് കോവിഡ് ബാധിതരുടെ എണ്ണം  30,000 ആകാൻ വേണ്ടി വന്നത് കേവലം ഏഴു ദിവസം. ആദ്യ ഘട്ടത്തിൽ കേരളത്തിലായിരുന്നു കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ കാര്യക്ഷമായ പ്രവർത്തനം കൊണ്ട് രോഗ വ്യാപനം തടയാനായി.

  രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 40 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ നിന്നുമാണ്.  ഇരുസംസ്ഥാനങ്ങളിലുമായി 581 പേരാണ് മരിച്ചത്.  മെയ് ആദ്യവാരത്തോടെ രോഗവ്യാപനം ഉയർന്ന തോതിൽ എത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

  First published:
  )}