ആശങ്കയായി കോവിഡ് വ്യാപിക്കുന്നു; പാലക്കാട് മെയ് 25 മുതൽ നിരോധനാജ്ഞ

Covid in Palakkad | ഈ ദിവസങ്ങളിൽ ജില്ലയിൽ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. നാലു പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിയ്ക്കില്ല

News18 Malayalam | news18-malayalam
Updated: May 23, 2020, 10:49 PM IST
ആശങ്കയായി കോവിഡ് വ്യാപിക്കുന്നു; പാലക്കാട് മെയ് 25 മുതൽ നിരോധനാജ്ഞ
പ്രതീകാത്മക ചിത്രം
  • Share this:
പാലക്കാട്: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 25 മുതൽ 31 വരെയാണ് പാലക്കാട് ജില്ലയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  മൂന്ന് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 19 പേർക്ക് ഇന്ന്  രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

ഈ ദിവസങ്ങളിൽ ജില്ലയിൽ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. നാലു പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിയ്ക്കില്ല. എല്ലാ മേഖലയിലും ഉൾപ്പെട്ട കൂടിച്ചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. വീടുകളിൽ ക്വാറൻ്റൈനിൽ കഴിയുന്നവർ അത് ലംഘിച്ചാൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

എന്നാൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ആളുകൾക്ക് സഞ്ചരിയ്ക്കുന്നതിന് വിലക്കില്ല. പക്ഷേ കൂടി ചേരലുകൾ അനുവദിയ്ക്കില്ല. അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ രാത്രി യാത്ര അനുവദിയ്ക്കില്ല.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
ഇന്ന് 19 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലുമാണ്  ചികിത്സയിലുള്ളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading