News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 9, 2020, 6:35 AM IST
പ്രതീകാത്മക ചിത്രം
റിയാദ്: സൗദിയിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3369 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 34 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 105283 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 746 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം തുടരുന്നുണ്ടെങ്കിലും കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നത് ആശ്വാസം നൽകുന്നുണ്ട്. ഇതുവരെ 74524 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 30013 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യതലസ്ഥാനമായ റിയാദിലാണ് കഴിഞ്ഞദിവസം ഏറ്റവും ഏറ്റവും കൂടുതൾ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 746 പേർക്ക്. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജിദ്ദയിൽ 577 പേർക്കും മക്കയിൽ 376 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല [NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കടന്നു. 7,189,868 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 408,240 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
First published:
June 9, 2020, 6:35 AM IST