Covid 19 | കോവിഡ് ക്ലസ്റ്റർ രൂപീകരിച്ചുള്ള നിയന്ത്രണം ഫലം കാണുന്നില്ല

ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ 80 ശതമാനത്തിലധികം പ്രദേശങ്ങളിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല

News18 Malayalam | news18-malayalam
Updated: August 14, 2020, 11:49 AM IST
Covid 19 | കോവിഡ് ക്ലസ്റ്റർ രൂപീകരിച്ചുള്ള നിയന്ത്രണം ഫലം കാണുന്നില്ല
news18
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തീവ്രമായതോടെ ക്ലസ്റ്ററുകൾ കണ്ടൈൻമെൻറ് സോണുകളാക്കി കോവിഡിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. ക്ലസ്റ്ററുകളിലും പുറത്തേയ്ക്കും അതിവേഗം രോഗം വ്യാപിക്കുകയാണ്.

ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ 80 ശതമാനത്തിലധികം പ്രദേശങ്ങളിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രോഗവ്യാപനം ഉണ്ടാകുന്ന പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുന്നതാണ് നിലവിലെ പ്രതിരോധ രീതി. എന്നാൽ അത് ഫലം കാണുന്നില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആരോഗ്യവകുപ്പ് അവസാനം പുറത്ത് വിട്ട കണക്ക് പ്രകാരം 174 ക്ലസ്റ്ററുകളാണ് കണ്ടെത്തിയിരുന്നത്. ഇതിൽ 32 ക്ലസ്റ്ററുകളിൽ മാത്രമാണ് രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായത്.  142 ക്ലസ്റ്ററുകളും രോഗവ്യാപനം നടക്കുന്ന ആക്ടീവ് ക്ലസ്റ്ററുകളായി തുടരുകയാണ്. അതായത് 80 ശതമാനത്തിലധികം മേഖലകളിലും ക്ലസ്റ്റർ നിയന്ത്രണം ഫലം കണ്ടില്ല.



തുടർച്ചയായ ഏഴ് ദിവസം പുതിയ കേസുകെളാന്നും റിപ്പോർട്ട് ചെയ്യാത്തവയെയാണ് നിയന്ത്രണവിധേയമായ ക്ലസ്റ്ററുകളായി പരിഗണിക്കുന്നത്. ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയന്ത്രണം ഒരു മാസം പിന്നിടുമ്പോൾ ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നതിനൊപ്പം ലിമിറ്റഡ് ക്ലസ്റ്ററുകൾ  ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് കാണുന്നത്.

വാർഡോ ഡിവിഷനോ ഉൾപ്പെടുന്ന മേലഖയാണ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ.  50ൽ അധികം സമ്പർക്കവ്യാപന കേസുകളുള്ളവ  ലാർജ്ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും.  ഇതിന് പുറമേ ആശുപത്രി, ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് രോഗവ്യാപനമുണ്ടാകുന്ന സ്ഥാപനങ്ങളെ  ‘ഇൻസ്റ്റിറ്റ്യുഷണൽ ക്ലസ്റ്ററായും’    ലേബർക്യാമ്പ്, സി.ഐ.എസ്.എഫ്. ക്യാമ്പ് എന്നിവയുൾപ്പെടുന്ന രോഗ്യവ്യാപനമേഖലയെ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായുമാണ് പരിഗണിക്കുന്നത്.
Published by: meera
First published: August 14, 2020, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading