Covid | മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു; രണ്ടു കുടുംബത്തിലെ ഏഴു പേര്‍ക്ക് കോവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സംസ്കാരച്ചടങ്ങിന് ഈ മാസം 19-ന് വാളാട് കൂടൻ കുന്നിലെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.

covid 19

covid 19

  • Share this:
    കൽപറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ടുകുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സംസ്കാരച്ചടങ്ങിന് ഈ മാസം 19-ന് വാളാട് കൂടൻ കുന്നിലെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുകളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കൊപ്പം സംസ്കാരച്ചടങ്ങളി‍ല്‍ പങ്കെടുത്തവരുടെ ആന്‍റിജന്‍ പരിശോധന നടത്തിയത്.

    ഇതോടെ പ്രദേശത്തെ കൂടുതൽ ആളുകളിൽ ആൻ്റിജൻ പരിശോധന തുടങ്ങി. സമീപത്തെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത നാൽപതോളം പേർക്ക് രോഗലക്ഷണമുണ്ടെന്നാണ് വിവരം.
    TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
    ഇതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.  വൈറസ്ബാധ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇടുക്കി മാമാട്ടിക്കാനം ചന്ദനപുരയിടത്തില്‍ സി.വി വിജയനാണ് മരിച്ചത്. കാന്‍സറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം.

    കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ വെന്റിലേറ്ററില്‍ ഗുരതരവാസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published:
    )}