HOME » NEWS » Corona » COVID CONFIRMED TO DRUNK MAN AT SURVEILLANCE CENTER IN ADOOR AA

Covid | നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ചയാൾക്ക് കോവി‍ഡ്; കയറിൽ തൂക്കി മദ്യക്കുപ്പി നൽകിയവർ ക്വറന്റീനിൽ

ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: July 5, 2020, 9:30 AM IST
Covid | നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ചയാൾക്ക് കോവി‍ഡ്; കയറിൽ തൂക്കി മദ്യക്കുപ്പി നൽകിയവർ ക്വറന്റീനിൽ
image for representation
  • Share this:
പത്തനംതിട്ട: അടൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇയാൾക്ക് മദ്യം എത്തിച്ചു നൽകിയെന്നു സംശയിക്കുന്ന രണ്ടു പേരോട് ക്വറന്റീനിൽ പോകാൻ പൊലീസ് നിർദ്ദേശിച്ചു.

ദുബായിൽനിന്നെത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് ഇായാൾ മദ്യപിച്ച് ബഹമുണ്ടാക്കുകയും മണിക്കൂറുകളോളം  മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ച്  പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് പരിശോധാനാ ഫലം  വന്നത്.

TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന്‍ തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS]UN Sex Act in Tel Aviv| നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
 ബൈക്കിലെത്തിയ രണ്ടുപേർ നിരീക്ഷണ കേന്ദ്രത്തിന്റെ പിന്നിലൂടെ കയറിൽ കെട്ടിയാണ് യുവാവിന് മദ്യം എത്തിച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിന് മദ്യം നൽകിയെന്നു സംശയിക്കുന്ന രണ്ടു പേരോടാണ് പൊലീസ് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
Published by: Aneesh Anirudhan
First published: July 5, 2020, 9:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories