നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മോഹൻ വൈദ്യർക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു

  മോഹൻ വൈദ്യർക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു

  രാത്രി മെഡിക്കൽ കൊളേജിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് ഇന്നലെ തന്നെ പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു.

  mohanan-vaidyar

  mohanan-vaidyar

  • Share this:
  തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച പ്രകൃതിചികിത്സകൻ മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാത്രി മെഡിക്കൽ കൊളേജിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് ഇന്നലെ തന്നെ പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. രാവിലെയാണ് റിസൾട്ട് വന്നത്. അതേസമയം പോസ്റ്റ്മോർട്ട ശേഷമെ മരണകാരണം കോവിഡാഡ് മൂലമാണോ അല്ലെയൊ എന്ന് അന്തിമമായി പറയാനാകുവെന്ന് ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

  ഇന്നലെ രാവിലെ മുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. ചേർത്തലയിൽ താമസിച്ചിരുന്ന മോഹൻ വൈദ്യർ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലേയേക്ക് എത്തിയത്.

  നിപ, കോവിഡ് കാലത്തും വൈറസ് ഇല്ലെന്നും ആധുനിക ചികിത്സ രീതിയെ വിമർശിച്ചതിന്റെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. നിപ കാലത്തെ പരാമർശങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

  Also Read- വിവാദ ചികിത്സകൻ മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

  മുൻപ് പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയചികിത്സനൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ വൈദ്യരുടെ പേരിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. കൂടാതെ നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനായിരുന്നു കേസ്. കൊറോണ വൈറസ്ബാധയ്ക്ക് പ്രകൃതി ചികിത്സ നൽകിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതിൽനിന്ന് ആരോഗ്യവകുപ്പ് വിലക്കുകയും ചെയ്തിരുന്നു

  മരണത്തിന് മുൻപ് കോവിഡ് പരിശോധന മോഹനൻ വൈദ്യർ നടത്തിയിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. ബന്ധുവീട്ടിലേയ്ക്ക് വന്ന സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെന്തെങ്കിലും മരുന്ന് കഴിച്ചിരുന്നൊ എന്ന കാര്യം പോസ്റ്റ്മോർട്ടത്തിലെ വ്യക്തമാകു എന്നും മെഡിക്കൽ കൊളേജിലെ ഡോക്ടർമാർ അറിയിച്ചു.

  ചേർത്തല സ്വദേശിയായ മോഹനൻ നായർ, മോഹനൻ വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചികിത്സാ രീതികളിലെ അശാസ്ത്രീയതയുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നിരന്തരം പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഒരു രോഗിയെ ചികിത്സിക്കാനുള്ള യോഗ്യത പോലുമില്ലാതെ വിവിധ രോഗങ്ങൾക്ക് ചികിത്സ നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു.

  ഇത്തരത്തിൽ ചികിത്സ നടത്തി മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ മോഹനനെ അറസ്റ്റ് ചെയ്തിരുന്നു. പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗമുണ്ടായിരുന്ന ഒരു കുഞ്ഞ് ചികിത്സാ പിഴവ് മൂലം മരണപ്പെട്ട സംഭവത്തിൽ മാരാരികുളം പോലീസ് നരഹത്യ കേസ് ചുമത്തി കേസ് എടുക്കുകയും മോഹനൻ വൈദ്യരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

  നിപ വൈറസ് ഇല്ല എന്നും കാൻസർ അസുഖം ഇല്ല എന്നും പറഞ്ഞു നടന്നിരുന്ന മോഹനൻ കോവിഡ് വൈറസിനെതിരായ മരുന്ന് കണ്ടുപിടിച്ചു എന്ന് പറഞ്ഞ് ചികിത്സ നടത്തിയതിനും പോലീസ് കേസ് എടുത്തിരുന്നു. കോവിഡിന് വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായിട്ടുണ്ട്​. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ്​ ചികിത്സയുടെ പേരിലാണ്​ കഴിഞ്ഞ വർഷം അറസ്റ്റിലായത്​. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന്​ കേസെടുത്തത്​.
  Published by:Anuraj GR
  First published:
  )}