HOME » NEWS » Corona » COVID CONFIRMED TO THE PAKISTANI PRESIDENT THAT HE HAD RECEIVED THE CHINESE VACCINE JK

Covid 19 | ചൈനീസ് വാക്സിന്‍ സ്വീകരിച്ച പാകിസ്ഥാന്‍ പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാര്‍ച്ച് 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 29, 2021, 10:29 PM IST
Covid 19 | ചൈനീസ് വാക്സിന്‍ സ്വീകരിച്ച പാകിസ്ഥാന്‍ പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചു
arif-Alwi
  • Share this:
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരിഫ് ആല്‍വി സ്വീകരിച്ചിരുന്നതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ആരിഫ് ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാര്‍ച്ച് 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് മാര്‍ച്ച് 17 ന് കൊറോണ വൈറസിനെതിരെ ഇമ്രാന്‍ ഖാന്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത്. ചൈനയുടെ കോവിഡ് വാക്‌സിന്‍ ആയ സിനോഫോം ആണ് ഇമ്രാന്‍ ഖാന് എടുത്തത്. മാര്‍ച്ച് 17 ന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇമ്രാന്‍ രോഗം സ്ഥിരീകരിച്ചത്.

ഇപ്പോള്‍ ഔദ്യോഗിക വസതിയില്‍ ക്വറന്റീനില്‍ ആണ് അദ്ദേഹം. ഈ മാസം ആദ്യമായിരുന്നു പാക് പ്രസിഡന്റ് ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചിരുന്നതെന്നും ആന്റിബോഡി രൂപപെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പു തന്നെ ഇമ്രാന്‍ ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

Also Read- ചൈനയുടെ വാക്സിൻ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാക് പ്രധാനമന്ത്രിക്ക് കോവിഡ്

കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാന്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. നിലവില്‍, ചൈനീസ് വാക്‌സിന്‍ പാകിസ്ഥാനില്‍ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്‌സിന്‍ പാകിസ്ഥാനായി നല്‍കിയിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ ബ്രിട്ടനില്‍നിന്നുള്ള ആസ്ട്രസെനക വാകസിനും പാകിസ്ഥാനില്‍ ലഭ്യമാകും.

മാര്‍ച്ച് 10 മുതല്‍ പാകിസ്ഥാനില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. മറ്റ് രാജ്യങ്ങളിലെന്നപോലെ പ്രായമായവര്‍ക്കു മുന്‍ഗണന നല്‍കിയാണ് അവിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. ഇതുവരെ 615,610 പേര്‍ക്ക് പാകിസ്ഥാനില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.

മാർച്ച് 17 ന് കൊറോണ വൈറസിനെതിരെ ഇമ്രാൻ ഖാൻ വാക്സിനേഷൻ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത്. ചൈനയുടെ കോവിഡ് വാക്സിൻ ആയ സിനോഫോം ആണ് ഇമ്രാൻ ഖാന് എടുത്തത്. മാർച്ച് 17 ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇമ്രാൻ രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിൽ ആണ് അദ്ദേഹം.

കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാൻ എല്ലാവരും വാക്സിൻ എടുക്കണമെന്ന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. നിലവിൽ, ചൈനീസ് വാക്സിൻ പാകിസ്ഥാനിൽ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്സിൻ പാകിസ്ഥാനായി നൽകിയിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ ബ്രിട്ടനിൽനിന്നുള്ള ആസ്ട്രസെനേക്ക വാക്സിനും പാകിസ്ഥാനിൽ ലഭ്യമാകും.

മാർച്ച് 10 മുതൽ പാകിസ്ഥാനിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. മറ്റ് രാജ്യങ്ങളിലെന്നപോലെ പ്രായമായവർക്കു മുൻഗണന നൽകിയാണ് അവിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. ഇതുവരെ 615,610 പേർക്ക് പാകിസ്ഥാനിൽ കോവിഡ് ബാധിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: March 29, 2021, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories