Covid 19 | കരിപ്പൂരിലെ രക്ഷാപ്രവർത്തകരുമായി സമ്പർക്കം; മലപ്പുറം ജില്ലാ കളക്ടർ ക്വറന്റീനിൽ

കലക്ടർ കെ. ഗോപാലകൃഷ്ണനോടു ക്വറന്റീനിൽ പോകണമെന്നു നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.

News18 Malayalam | news18-malayalam
Updated: August 10, 2020, 11:13 AM IST
Covid 19 | കരിപ്പൂരിലെ രക്ഷാപ്രവർത്തകരുമായി സമ്പർക്കം; മലപ്പുറം ജില്ലാ കളക്ടർ ക്വറന്റീനിൽ
news18
  • Share this:
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ  രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പലരുമായും സമ്പർക്കമുണ്ടായതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണനോടു ക്വറന്റീനിൽ പോവണമെന്നു നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. അപകടത്തിൽപ്പെട്ട് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വന നൽകിയ പ്രദേശവാസികളോട് ക്വറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കളക്ടറും ക്വറന്റീനിൽ പോകുന്നത്.

ഇതിനിടെ ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. ജില്ലയിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 170ൽ 147 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.  അതിൽ 25 പേരുടെ ഉറവിടം വ്യക്തവുമല്ല. ജില്ലയുടെ വിവിധ മേഖലകളിലാണ് ക്ലസ്റ്ററുകൾ എന്നത് ആശങ്ക വർധിപ്പിക്കുന്നു.

മലപ്പുറത്തും പരിസര പ്രദേശത്തുമായി രോഗം സ്ഥിരീകരിച്ചത് 22 പേർക്ക്, പരപ്പനങ്ങാടി മേഖലയിൽ 18 പേർക്ക്, കൊണ്ടോട്ടി കോട്ടപ്പുറം പ്രദേശങ്ങളിലുമായി 16 പേർക്കും, കോട്ടക്കൽ മേഖലയിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. മമ്പാട്, തിരുവാലി, പുലാമന്തോൾ എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് രോഗബാധയുണ്ടായി.
You may also like: 'കരിപ്പൂർ രക്ഷാദൗത്യം ഏകോപിപ്പിച്ചത് മന്ത്രി എ.സി മൊയ്തീൻ'; മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദം ശരിയോ? [NEWS]ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ നൂറ് രൂപ നോട്ട്; ആ പൊതിച്ചോറിൽ കണ്ടത് മലയാളിയുടെ മനസ്സ് [NEWS] Mഅമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ [NEWS]
നേരത്തെ ഏതെങ്കിലും ഒരു നഗരസഭയുടെയോ പഞ്ചായത്തിൻ്റെയോ പരിധിയിലോ ഒരു താലൂക്കിലോ ആണ് കൂടുതൽ ആളുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇപ്പൊൾ ജില്ലയിലെ വിവിധ മേഖലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഫലങ്ങൾ. ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം.

ഇത് മുൻകൂട്ടി കണ്ട് കൂടുതൽ  ആശുപത്രികൾ സജ്ജീകരിക്കാനാണ് ശ്രമം. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്‌സ് കോളേജില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള തീവ്രരിചരണ വിഭാഗവും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ഇ.എം.എസ്. നഴ്‌സിങ്ങ് ഹോസ്റ്റല്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. നിലമ്പൂര്‍ ഐ.ജി.എം.ആര്‍ ഹോസ്റ്റലും ഈ തരത്തിലേക്ക് മാറ്റും.

അതേസമയം  ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ 16, 17 വാർഡുകളും, കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി മുഴുവനായും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള  പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Published by: Aneesh Anirudhan
First published: August 10, 2020, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading