മലപ്പുറത്ത് വീണ്ടും കോവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച ചോക്കാട് സ്വദേശി ഇർഷാദ് അലിക്ക് രോഗം സ്ഥിരീകരിച്ചു

ദുബായിൽ വച്ച് കോവിഡ് പോസിറ്റീവ് ആയി ചികിത്സ തേടിയിരുന്നു. നെഗറ്റീവ് ആയ ശേഷം ആണ് നാട്ടിൽ തിരിച്ചു വന്നത്. ഇന്നലെ ഉച്ചക്ക് ഭക്ഷണവുമായി വന്ന വീട്ടുകാർ ആണ് ഇർഷാദിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്.

News18 Malayalam | news18-malayalam
Updated: July 23, 2020, 11:43 AM IST
മലപ്പുറത്ത് വീണ്ടും കോവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച ചോക്കാട് സ്വദേശി ഇർഷാദ് അലിക്ക് രോഗം സ്ഥിരീകരിച്ചു
മരിച്ച ഇർഷാദ് അലി
  • Share this:
മലപ്പുറം: വിദേശത്ത് നിന്ന് വന്ന് ക്വറന്റീനിലിരിക്കെ മരിച്ച മലപ്പുറം ചോക്കാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചോക്കാട് മാളിയേക്കൽ സ്വദേശി പാലോട്ടിൽ ഗഫൂറിൻ്റെ മകൻ ഇർഷാദ് അലിയെ ഇന്നലെ ഉച്ചയ്ക്ക് ആണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് നടപടി ക്രമങ്ങൾ ഒഴിവാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആണ് ഖബറടക്കം.

ഇർഷാദ് അലി ഈ മാസം മൂന്നാം തീയതി ആണ് ദുബായിൽ നിന്ന് മടങ്ങി വന്നത്. ദുബായിൽ വച്ച് കോവിഡ് പോസിറ്റീവ് ആയി ചികിത്സ തേടിയിരുന്നു. നെഗറ്റീവ് ആയ ശേഷം ആണ് നാട്ടിൽ തിരിച്ചു വന്നത്. ഇന്നലെ ഉച്ചക്ക് ഭക്ഷണവുമായി വന്ന വീട്ടുകാർ ആണ് ഇർഷാദിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. രാവിലെ നൽകിയ ഭക്ഷണം എടുക്കാതെ കണ്ടതോടെ വാതിൽ പൊളിച്ചാണ് ഇവർ ഉള്ളിൽ കടന്നത്.

കട്ടിലിൽ കിടക്കുന്ന നിലയിൽ ആയിരുന്നു ഇർഷാദ്. തലേ ദിവസം രാത്രി 11 മണി വരെ ഇദ്ദേഹം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു എന്ന് ആണ് വിവരം.രണ്ട് കാര്യങ്ങളാണ് ഇവിടെ ആശങ്ക വർധിപ്പിക്കുന്നത്. വിദേശത്ത് നിന്നും കോവിഡ് ബാധിച്ച്, മുക്തി നേടി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ആണ് ഇർഷാദ് നാട്ടിൽ തിരികെ എത്തിയത്.

TRENDING:Mukesh Ambani | മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും [NEWS]ദാ വന്നു; ദേ പോയി: ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]Ramayana Masam 2020| ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം? [NEWS]

ഒരിക്കൽ കോവിഡ് മാറിയ ആൾക്ക് വീണ്ടും ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ രോഗം ഉണ്ടാവുക, 26 വയസ് മാത്രം ഉള്ള യുവാവ് മരിക്കുക എന്നിവയൊക്കെ ആശങ്ക സൃഷ്ടിക്കുന്നതാണ്. കോവിഡ് ഒരിക്കൽ ഭേദമായാലും വീണ്ടും വരും എന്നതും ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ചെറുപ്പക്കാർ വരെ മരിക്കുന്ന അത്ര ഗുരുതര സാഹചര്യം ഉണ്ടാക്കും എന്നതും ഏറെ പേടിപ്പെടുത്തുന്ന അവസ്ഥ ആണ് തീർക്കുന്നത്.

കൂടാതെ, വിദേശത്ത് നിന്ന് കൊണ്ട് വരുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിശ്വസനീയമാണ് എന്ന് തീർത്ത് പറയാൻ കഴിയില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആശങ്ക പങ്ക് വെക്കുന്നുണ്ട്. വിദേശത്ത് നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്ന ആളുകൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആണ് ഈ ഒരു നിഗമനത്തിന് ഗൗരവം വർധിക്കുന്നത്. ഗൾഫിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്ന മറ്റൊരാൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിലെ മികച്ച ചികിത്സയും പരിചരണവുമാണ്
Published by: Rajesh V
First published: July 23, 2020, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading