നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19| സംസ്ഥാനത്ത് മരണം പതിനായിരം കടന്നു; 71.81 ശതമാനം 60 വയസിനു മേലെയുളളവർ; കൂടുതൽ തിരുവനന്തപുരത്ത്

    Covid 19| സംസ്ഥാനത്ത് മരണം പതിനായിരം കടന്നു; 71.81 ശതമാനം 60 വയസിനു മേലെയുളളവർ; കൂടുതൽ തിരുവനന്തപുരത്ത്

    മരിച്ചവരിവൽ 71.81 ശതമാനവും 60 വയസിനു മേൽ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് നാലു ജില്ലകളിലെ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:

      തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 221 പേർ കൂടി മരിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് മരണസംഖ്യ 10,167 ആയി. മരിച്ചവരിവൽ 71.81 ശതമാനവും 60 വയസിനു മേൽ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് നാലു ജില്ലകളിലെ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്- 2123. തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത് - 1132 പേർ.


      സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുറയുമ്പോഴും മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ 227 ആയിരുന്നു പ്രതിദിന കോവിഡ് മരണനിരക്ക്. അതേസമയം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു എന്നതുമാത്രമാണ് ആശ്വാസകരം. ഇന്ന് 13.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. 30 വരെ ഉയര്‍ന്ന ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നത്.

      Also Read ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി; 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ ലോക്‌ ഡൗൺ

      നിലവിൽ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് കേരളം. ലക്ഷത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാമത്. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, യു.പി, പശ്ചിമ ബംഗാള്‍, പഞ്ചാബ്. ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവയാണ് കേരളത്തേക്കാള്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. 0.4 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. മഹാരാഷ്ട്രയില്‍ 1.7 ശതമാനമാണ് മരണനിരക്ക്. അതേസമയം കേരളത്തിൽ കേവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾക്കെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

      Also Read വാക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും; സൗജന്യവാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി

      കേരളത്തില്‍ ഇന്ന് 9313 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്യ  തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1386, പാലക്കാട് 599, എറണാകുളം 925, തൃശൂര്‍ 919, മലപ്പുറം 883, കൊല്ലം 853, ആലപ്പുഴ 794, കോഴിക്കോട് 645, കോട്ടയം 438, കണ്ണൂര്‍ 401, ഇടുക്കി 218, കാസര്‍ഗോഡ് ,210 പത്തനംതിട്ട 186, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      Also Read '18 വയസിന് മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ'

      46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 6 വീതം, കൊല്ലം, കാസര്‍ഗോഡ് 4 വീതം, വയനാട് 3, തൃശൂര്‍, പാലക്കാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009, ഇടുക്കി 904, എറണാകുളം 2546, തൃശൂര്‍ 1325, പാലക്കാട് 1550, മലപ്പുറം 5237, കോഴിക്കോട് 1508, വയനാട് 306, കണ്ണൂര്‍ 866, കാസര്‍ഗോഡ് 551 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,061 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
      Published by:Aneesh Anirudhan
      First published:
      )}