News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 8, 2020, 2:31 PM IST
പ്രതീകാത്മക ചിത്രം
തൃശ്ശൂർ: തൃശ്ശൂരിൽ ഇന്നലെ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിയുടെ സ്രവ സാമ്പിൾ വീണ്ടും പരിശോധനക്ക് അയച്ചു. കോവിഡ് മൂലമാണോ മരണം എന്ന് ഉറപ്പിക്കുന്നതിനാണ് പരിശോധന.
നേരത്തെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ന്യൂമോണിയ, ഹൃദ്രോഗം, ക്ഷയം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. കഫക്കെട്ടിനെ തുടർന്ന് ജൂൺ മൂന്നിനാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്ന രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ മരിക്കുകയായിരുന്നു.
TRENDING:പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ് [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]
ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ആശുപത്രികളിൽ നിന്നാണോ രോഗബാധ എന്നും സംശയിക്കുന്നുണ്ട്.
അതേസമയം, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തിരക്ക് ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു രോഗിയോടൊപ്പം ഒരു സഹായിക്ക് മാത്രമായിരിക്കും ആശുപത്രിയുടെ അകത്തേക്ക് പ്രവേശനം.
First published:
June 8, 2020, 2:31 PM IST