• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മരിച്ച മാഹി സ്വദേശിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; എത്തിച്ചത് അതീവ ഗുരുതരാവസ്ഥയിൽ; കെ. കെ ശൈലജ

മരിച്ച മാഹി സ്വദേശിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; എത്തിച്ചത് അതീവ ഗുരുതരാവസ്ഥയിൽ; കെ. കെ ശൈലജ

മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതു മുതൽ ഇയാളുടെ ആരോഗ്യ നില ഗുരുതരമായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

kk shailaja

kk shailaja

  • Share this:
    തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മാഹി സ്വദേശിയായ മെഹറൂഫ് (71) ആണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്.

    മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതു മുതൽ ഇയാളുടെ ആരോഗ്യ നില ഗുരുതരമായിരുന്നുവെന്ന് മന്ത്രി അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഹൈപ്പർടെൻഷനും ഉണ്ടായിരുന്നതായി മന്ത്രി.

    വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളെയും തുടർന്ന് മഹറൂഫ് തലശ്ശേരിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇയാളെ അവിടെ നിന്നാണ് കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്- ശൈലജ ടീച്ചർ പറഞ്ഞു. ഇയാളുടെ സ്രവപരിശോധന വൈകിയതായ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

    അതേസമയം ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഇയാൾ വിദേശത്തും പോയിട്ടില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ മെഹറൂഫ് ബന്ധപ്പെട്ട 83 ഓളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വളരെ ഗുരുതരമായ അവസ്ഥയിലായതിനാല്‍ അദ്ദേഹത്തിൽ നിന്ന് പൂർണ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    You may also like:'COVID 19| അതിജീവനത്തിന് വഴികാട്ടിയായി 'ദിശ'; ദിവസവും വരുന്നത് അയ്യായിരത്തോളം കോളുകള്‍
    [PHOTO]
    COVID 19| വിദേശത്ത് പോയില്ല; മെഹറൂഫിന് കോവിഡ് പകർന്നതെങ്ങനെ? [PHOTO]COVID 19| കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: പ്രശംസിച്ച് വാഷിംഗ്ടൺ പോസ്റ്റ്
    [PHOTO]


    ഇയാളുടെ കുടുംബം മാഹിയിലാണ്. അവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. കേരളത്തില്‍ ഇയാള്‍ ചികിത്സക്ക് വന്നതിന് ശേഷം കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
    Published by:Gowthamy GG
    First published: