നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Death | സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍

  Covid Death | സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍

  കാസർകോട് സ്വദേശിനി നബീസയും പാലക്കാട് സ്വദേശിനി അഞ്ജലിയുമാണ് മരിച്ചത്.

  അഞ്ജലി, നബീസ

  അഞ്ജലി, നബീസ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കാസര്‍കോടും പാലക്കാടുമാണ് രണ്ടു പേർ മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസയാണ് കാസര്‍കോട് മരിച്ചത്. 75 വയസായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊല്ലങ്കോട് സ്വദേശിനി അഞ്ജലി മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. മൂന്നാഴ്ച മുൻപാണ് തിരുപ്പൂരില്‍ നിന്നെത്തിയത്.

   കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു.
   TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]

   ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടിലെത്തിയത്. ക്വാറന്റീന്‍ കാലാവധി കഴിയുന്ന ദിവസമാണ് ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുന്നത്.

   തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല. ഭര്‍ത്താവ്: സുരേന്ദ്രന്‍
   Published by:Aneesh Anirudhan
   First published:
   )}