Covid | 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്ഥിതി ഗുരുതരം

കഴിഞ്ഞ ദിവസം ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ 150 ജീവനക്കാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

News18 Malayalam | news18-malayalam
Updated: July 20, 2020, 4:54 PM IST
Covid | 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്ഥിതി ഗുരുതരം
News18 Malayalam
  • Share this:
തിരുവനന്തപുരം: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചതിനു പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളിലും കൂട്ടിരിപ്പുകാരിലും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കുമാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ 150 ജീവനക്കാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഒരാഴ്ചയ്ക്കിടെ മാത്രം എട്ട് ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇതിൽ ഉൾപ്പെടുന്നു. നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം മറ്റ് 10 പേർക്കും രോഗം സ്ഥിരീകരിച്ചു.

TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ മെഡിക്കൽ കൊളേജ് ജീവനക്കാരെയും പരിശോധിക്കണമെന്നും ആവശ്യമുയരുകയാണ്. കോവിഡ് ചികിത്സയ്ക്ക് അല്ലാതെ മറ്റ് രോഗങ്ങൾക്ക് ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നതാണ് ആശങ്കപ്പെടുത്തുന്നത്.

മെഡിക്കൽ കൊളേജിൽ ഡോക്ടർമാർ ഒരുദിവസം 500 ലധികം രോഗികളുമായി അടുത്ത് ഇടപഴകുന്നുണ്ട്. മറ്റ് രോഗികളുടെ എണ്ണം കുറയ്ക്കുകയോ, പൂർണ കോവിഡ് ആശുപത്രിയാക്കിയോ മെഡിക്കൽ കൊളേജിനെ മാറ്റണമെന്നാണ് ആവശ്യം.
Published by: Aneesh Anirudhan
First published: July 20, 2020, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading