നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| 'ശനിയാഴ്ച വീട്ടിൽ കയറി; പിന്നെ ഗേറ്റിൽ തൊട്ടില്ല'; ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലിരിക്കുന്നു: സുരേഷ് ഗോപി

  COVID 19| 'ശനിയാഴ്ച വീട്ടിൽ കയറി; പിന്നെ ഗേറ്റിൽ തൊട്ടില്ല'; ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലിരിക്കുന്നു: സുരേഷ് ഗോപി

  ''പൊലീസിന് പറ്റിയില്ലെങ്കിൽ പിന്നെ വരുന്നത് പട്ടാളമാണ്. അവർക്ക് മലയാളി എന്നില്ല തമിഴനെന്നില്ല. മുന്നിൽ മനുഷ്യനും അവരുടെ കടമയും മാത്രമേ ഉണ്ടാകൂ. അതും കൂടി ഓർക്കണം''

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   തിരുവനന്തപുരം: പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ശനിയാഴ്ച തന്നെ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി താൻ വീട്ടിലിരിക്കുകയാണെന്നും നടനും എംപിയുമായ സുരേഷ് ഗോപി. അതിനുശേഷം പിന്നെ ഇതുവരെ വീടിന്റെ ഗേറ്റിൽ ഞാൻ തൊട്ടിട്ടില്ല. 'ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഡൽഹിയിൽ പോയിരുന്ന എനിക്ക്, ഷൂട്ടിങ് തിരക്കുകളുണ്ടായിരുന്ന എനിക്ക് ഇത് സാധിക്കുന്നു. നിങ്ങൾക്കും സാധിക്കും.’- സുരേഷ് ഗോപി പറഞ്ഞു. ദയവ് ചെയ്ത് എല്ലാവരും വീട്ടിലിരിക്കണമെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ സുരേഷ് ഗോപി ജനങ്ങളോട് അഭ്യർത്ഥിച്ചു.

   പൊലീസിനെ അഭിനന്ദിച്ച അദ്ദേഹം, പൊലീസല്ലെങ്കിൽ പിന്നെ വരുന്നത് പട്ടാളമാണെന്ന് ഓർക്കണമെന്നും പറഞ്ഞു. ‘പൊലീസ് കൃത്യമായി ജോലി ചെയ്യുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരോട് അവർക്ക് ലാത്തി കൊണ്ട് മറുപടി പറയേണ്ടി വരും. അവരുടെ മനസ് കൂടി നമ്മൾ കാണണം. പൊലീസിന് പറ്റിയില്ലെങ്കിൽ പിന്നെ വരുന്നത് പട്ടാളമാണ്. അവർക്ക് മലയാളി എന്നില്ല തമിഴനെന്നില്ല. മുന്നിൽ മനുഷ്യനും അവരുടെ കടമയും മാത്രമേ ഉണ്ടാകൂ. അതും കൂടി ഓർക്കണം. പൊലീസിന്റെ എല്ലാ പ്രവർത്തികളെയും പിന്തുണയ്ക്കുന്നു. അവരെ മനസിലാക്കുന്നു’.- സുരേഷ്ഗോപി വ്യക്തമാക്കി.

   You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   First published: