HOME » NEWS » Corona » COVID NEGATIVE MOM GIVES BIRTH TO COVID POSITIVE BABY IN VARANASI

കോവിഡ് നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന് കോവിഡ് പോസിറ്റീവ്; ഞെട്ടലിൽ ഡോക്ടർമാർ

പ്രസവത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ യുവതിയുടെ ഫലം നെഗറ്റീവായിരുന്നു.

News18 Malayalam | news18-malayalam
Updated: May 29, 2021, 11:05 AM IST
കോവിഡ് നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന് കോവിഡ് പോസിറ്റീവ്; ഞെട്ടലിൽ ഡോക്ടർമാർ
പ്രതീകാത്മക ചിത്രം
  • Share this:
വാരണസി: കോവിഡ് നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന് കോവിഡ് പോസിറ്റീവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ എസ്എസ്എൽ ആശുപത്രിയിലാണ് അപൂർവമായ സംഭവം നടന്നത്. മെയ് 25 നാണ് ഇരുപത്തിയാറുകാരിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.

പ്രസവത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ യുവതിയുടെ ഫലം നെഗറ്റീവായിരുന്നു. പ്രസവം കഴിഞ്ഞ് നടത്തിയ കോവിഡ് പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

അമ്മയ്ക്ക് കോവിഡ് നെഗറ്റീവും നവജാത ശിശുവിന് കോവിഡ് പോസിറ്റീവുമായതിൽ അമ്പരപ്പിലാണ് ആശുപത്രിയിലെ ഡോക്ടർമാരും യുവതിയുടെ ബന്ധുക്കളും. അടുത്ത ദിവസങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും വീണ്ടും കോവിഡ് പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, സംഭവം അപൂർവമല്ലെന്നാണ് എസ്എസ്എൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രട്ടന്റന്റ് കെകെ ഗുപ്ത പറയുന്നത്. ആർടി-പിസിആർ ടെസ്റ്റിന്റെ സംവേദനക്ഷമത 70 ശതമാനം വരെ ആണ്. സ്ത്രീയുടെ സാമ്പിൾ ആ സംവേദനക്ഷമതയെ മറികടന്നിരിക്കാമെന്നാണ് ഡോക്ടർ പറയുന്നത്. അതിനാൽ അടുത്ത ദിവസങ്ങളിൽ യുവതിക്ക് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും.


അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. വിവരം അറിഞ്ഞതായും കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ വീണ്ടും പരിശോധന നടത്തേണ്ടതുണ്ടെന്നുമാണ് വരാണസി മുഖ്യ മെഡിക്കൽ ഓഫീസർ ബിബി സിംഗ് അറിയിച്ചു.

You may also like:കേന്ദ്ര സർക്കാരിന് വഴങ്ങി ഫെയ്സ്ബുക്കും വാട്സ് ആപ്പും; മൗനം പാലിച്ച് ട്വിറ്റർ

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,73,790 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 45 ദിവസത്തിനിടയിൽ ആദ്യമായാണ്‌ ഇത്രയും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 3617 പേർ ഇരുപത്തിനാല് മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചു. 2,84,601 പേർ രോഗമുക്തി നേടി.

,22,512 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. . 22,28,724 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്. 20,89,02,445 പേർ വാക്സിൻ സ്വീകരിച്ചു.
Published by: Naseeba TC
First published: May 29, 2021, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories