നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ലവ് യൂ സിന്ദഗി' ഗാനം ആസ്വദിച്ച പെൺകുട്ടി ഇനി ഇല്ല; കോവിഡ് ബാധിതയായ യുവതി മരിച്ചു

  'ലവ് യൂ സിന്ദഗി' ഗാനം ആസ്വദിച്ച പെൺകുട്ടി ഇനി ഇല്ല; കോവിഡ് ബാധിതയായ യുവതി മരിച്ചു

  ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന ദൃശ്യമായിരുന്നു ഇത്. എന്നാൽ ഏറെ ദുഃഖകരമായ വാർത്തയാണ് ഡോ. മോനിക ഇന്ന് പങ്കുവെച്ചിരിക്കുന്നത്. ദൃശ്യത്തിൽ കാണുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങിയതായി ഡോക്ടർ ട്വിറ്ററിലൂടെ അറിയിച്ചു.

  പാട്ട് കേൾക്കുന്ന യുവതി

  പാട്ട് കേൾക്കുന്ന യുവതി

  • Share this:
   ലവ് യൂ സിന്ദഗീ എന്ന ഗാനം കേട്ട് ഊർജസ്വലതയോടെ ആശുപത്രിയിൽ ഇരിക്കുന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽമീഡിയയിൽ വൈറലായത്. കോവിഡ് ബാധിതയായ പെൺകുട്ടി ഏതെങ്കിലും പാട്ട് വെക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടപ്പോൾ ലവ് യൂ സിന്ദഗീ എന്ന പാട്ടാണ് ഡോക്ടർ വെച്ചുകൊടുത്തത്. പാട്ട് ആസ്വദിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഡോ. മോനിക ലൻഗെഹ് ആയിരുന്നു ട്വിറ്ററിൽ പങ്കുവെച്ചത്.

   ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന ദൃശ്യമായിരുന്നു ഇത്. എന്നാൽ ഏറെ ദുഃഖകരമായ വാർത്തയാണ് ഡോ. മോനിക ഇന്ന് പങ്കുവെച്ചിരിക്കുന്നത്. ദൃശ്യത്തിൽ കാണുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങിയതായി ഡോക്ടർ ട്വിറ്ററിലൂടെ അറിയിച്ചു.


   "അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐ സി യു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്, റെംഡിസിവർ മരുന്ന് നൽകുകയും പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയയാവുകയും ചെയ്തിട്ടുണ്ട്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വെച്ചോട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. "പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്" എന്ന കുറിപ്പോട് കൂടിയാണ് സന്തോഷം പകരുന്ന ഈ വീഡിയോ ആ ഡോക്ടർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.


   ഇങ്ങനെയായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് ഡോക്ടർ കുറിച്ചത്. ഇന്ന് രണ്ട് വരിയിൽ ഡോക്ടർ ദുഃഖവാർത്ത ലോകത്തെ അറിയിച്ചു. "ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു" എന്നാണ് ഡോക്ടറുടെ ട്വീറ്റ്. യുവതിയുടെ മരണ വാർത്ത അറിഞ്ഞ നടുക്കത്തിലാണ് സോഷ്യൽമീഡിയയും. ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന ദൃശ്യം ദിവസങ്ങൾക്കുള്ളിൽ കടുത്ത വേദനയായി മാറിയതിന്റെ ഞെട്ടലിലാണ് പലരും.


   മെയ് 8 നായിരുന്നു ഡോക്ടർ വീഡിയോ പോസ്റ്റ് ചെയ്തത്. 30 വയസുകാരിയായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഐ.സി.യു. കിടക്കയുടെ അഭാവം മൂലം എമർജൻസി വാർഡിൽ കിടത്തിചികിത്സിക്കാൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു.

   മെയ് 10ന് യുവതിക്ക് ഐസിയു ബെഡ് കിട്ടിയ വിവരവും ഡോക്ടർ പങ്കുവെച്ചിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഒരു കുഞ്ഞ് വീട്ടിൽ അമ്മയെ കാത്ത് കഴിയുന്നുണ്ടെന്നും ഡോക്ടർ അന്ന് കുറിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ആ പെൺകുട്ടി മരണത്തിന് കീഴടങ്ങി എന്ന വാർത്തയാണ് ഡോക്ടർ ഇന്ന് പങ്കുവെച്ചിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}