നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | കോവിഡ് രോഗിയായ യുവാവ് സുരക്ഷാജീവനക്കാരന്‍റെ ശരീരത്തിൽ തുപ്പിയശേഷം ഓടിരക്ഷപെട്ടു

    Covid 19 | കോവിഡ് രോഗിയായ യുവാവ് സുരക്ഷാജീവനക്കാരന്‍റെ ശരീരത്തിൽ തുപ്പിയശേഷം ഓടിരക്ഷപെട്ടു

    ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയിലെ കോവിഡ് വാർഡിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന ജീവനക്കാരന്‍റെ നേർക്കു യുവാവ് തുപ്പിയശേഷം ഓടിരക്ഷപെട്ടത്

    Corona

    Corona

    • Share this:
      ബെംഗളൂരു: കൊവിഡ് രോഗിയായ യുവാവ് സുരക്ഷാജീവനക്കാരന്‍റെ ശരീരത്തില്‍ തുപ്പിയതിന് ശേഷം ആശുപത്രിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. ഇയാൾ ക്രിമിനൽ കേസിൽ പ്രതിയായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവില്‍ ആദ്യ സംഭവമാണ്.

      ഒരു അടിപിടി കേസിൽ പ്രതിയായ യുവാവിനെ ചൊവ്വാഴ്ചയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയിലെ കോവിഡ് വാർഡിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന ജീവനക്കാരന്‍റെ നേർക്കു യുവാവ് തുപ്പിയശേഷം ഓടിരക്ഷപെട്ടത്. ഇയാളെ പിടികൂടാൻ ആശുപത്രിയിലുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും പിന്നാലെ ഓടിയെങ്കിലും യുവാവ് റോഡിലേക്ക് ഓടിമറയുകയായിരുന്നു.

      യുവാവിനെ കാണാതായതിനെക്കുറിച്ച് ആശുപത്രി അധികൃതരിൽനിന്ന് പരാതി ലഭിച്ചതായി ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സെപാത് കട്ടോച്ച്‌ പറഞ്ഞു. ഇയാൾക്കെതിരെ ഒരു ക്രിമിനൽ കേസ് ഉണ്ടായിരുന്നു. യുവാവിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ വ്യകതമാക്കി.
      TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
      അതേസമയം പൊലീസ് സുരക്ഷയിലായിരുന്ന യുവാവ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞതെന്ന് റിപ്പോർട്ടുണ്ട്. പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. ഇയാളുമായി ബന്ധപ്പെട്ട പൊലീസുകാരെ നേരത്തെ ക്വറന്‍റീനിലാക്കിയിരുന്നു. ഇയാൾ തുപ്പിയ സുരക്ഷാ ജീവനക്കാരനെയും ക്വറന്‍റീനിലേക്കു മാറ്റി.
      Published by:Anuraj GR
      First published:
      )}