നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • COVID 19 | രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികൾക്ക് ഇനി വീട്ടിലും ചികിത്സ

    COVID 19 | രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികൾക്ക് ഇനി വീട്ടിലും ചികിത്സ

    സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലധികവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. വീട്ടില്‍ ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിഭാരം കുറയുമെന്നുമാണ് വിലയിരുത്തല്‍.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ കുറവുള്ള കോവിഡ് രോഗികള്‍ക്ക് ഇനി വീട്ടില്‍ ചികിത്സ നല്‍കും. വിദഗ്ധ സമിതിയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആവര്‍ത്തിച്ചുള്ള നിർദേശത്തെ തുടര്‍ന്നാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ കുറവുള്ളവര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കുമാകും വീട്ടില്‍ ചികിത്സ നല്‍കുക. വിശദമായ മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കും.

    നേരത്തെ തന്നെ വിദഗ്ധസമിതി ഇക്കാര്യം ശുപാര്‍ശയായി മുന്നോട്ട് വെച്ചിരുന്നു. വീട്ടില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കണം, രോഗലക്ഷണങ്ങള്‍ കൂടിയാല്‍ ഉടന്‍ എത്തിക്കാന്‍ വീടിന് അടുത്ത് ആശുപത്രി ഉണ്ടാകണം, രക്തത്തില്‍ ഓക്‌സിജന്‍ കുറയുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിക്കണം, ആരോഗ്യസ്ഥിതിയും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിക്കണം തുടങ്ങിയവയാണ് നിർദേശങ്ങള്‍.

    You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]

    സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലധികവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. വീട്ടില്‍ ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിഭാരം കുറയുമെന്നുമാണ് വിലയിരുത്തല്‍. കൂടാതെ രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നവർക്ക് കൂടുതൽ ശ്രദ്ധ നൽകാനും ആരോഗ്യപ്രവർത്തകർക്ക് കഴിയും.
    Published by:Joys Joy
    First published:
    )}