Covid 19 | അഞ്ച് മാസം കൂടി കോവിഡ് വ്യാപനം ഇതേരീതിയിൽ തുടരും; നവംബർ പകുതിയോടെ പരമാവധിയിലെത്തുമെന്നും പഠനം

ലോക്ക് ഡൗൺ നടപ്പാക്കിയതിനാൽ കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാനായി.

News18 Malayalam | news18-malayalam
Updated: June 15, 2020, 8:24 AM IST
Covid 19 | അഞ്ച് മാസം കൂടി കോവിഡ് വ്യാപനം ഇതേരീതിയിൽ തുടരും; നവംബർ പകുതിയോടെ  പരമാവധിയിലെത്തുമെന്നും പഠനം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: അഞ്ച് മാസം കൂടി രാജ്യത്ത് കോവിഡ്‍വ്യാപനം നിലവിലെ അവസ്ഥയിൽ തുടരുമെന്നും നവംബർ പകുതിയോടെയെന്ന് മൂർധന്യാവസ്ഥയിലെത്തുമെന്നും പഠനം. ഐസിഎംആർ ഓപ്പറേഷൻസ് റിസർച് ഗ്രൂപ്പിന്റേതാണു പഠനം. അഞ്ച് മാസം കൂടി കോവിഡ്‍വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസലേഷൻ വാർഡുകൾ, തീവ്രപരിചരണ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ടാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ലോക്ക് ഡൗൺ നടപ്പാക്കിയതിനാൽ  കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാനായി. ലോക്ക് ഡൗണിലൂടെ രോഗബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും ഗുണകരമായെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാമാരിയുടെ സാമ്പത്തിക ആഘാതം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 6.2 ശതമാനത്തോളം വരുമെന്നും പഠനത്തിൽ പറയുന്നു.TRENDING:ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]

അടച്ചിടൽകാലത്തിന് ശേഷം ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടു. അതിനാൽ, നവംബർ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനാകും. എന്നാൽ അതിനുശേഷം 5.4 മാസത്തോളം ഐസൊലേഷൻ കിടക്കകൾ അപര്യാപ്തമായിവരും. ഐ.സി.യു. കിടക്കകൾ 4.6 മാസവും വെന്റിലേറ്ററുകൾ 3.9 മാസവും തികയാത്ത അവസ്ഥയുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു. 



 
First published: June 15, 2020, 8:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading