നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid | KEAM ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കോവിഡ് പോസിറ്റീവ്

  Covid | KEAM ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കോവിഡ് പോസിറ്റീവ്

  കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി.

  covid 19

  covid 19

  • Share this:
   പാലക്കാട്: കേരള എൻട്രൻസ് (കീം) പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി.

   കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കോവിഡ് പോസിറ്റീവാണ്. ഇവരുടെ അടുത്ത ബന്ധുവിനു തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാൻ അധ്യാപിക അവിടേക്കു പോയിരുന്നു. ഇതുവഴിയാകാം കോവിഡ് ബാധയെന്നാണു പ്രാഥമിക നിഗമനം.
   TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]   ഈ മാസം 16നായിരുന്നു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷ. കഞ്ചിക്കോട് സ്കൂളിൽ 2 ക്ലാസ് മുറികളുടെ ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്. നിരീക്ഷണത്തിലിരിക്കുന്ന വിദ്യാ‍ർഥികളടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ സാംപിൾ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
   Published by:Aneesh Anirudhan
   First published:
   )}