HOME » NEWS » Corona »

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഡ്യൂട്ടി; തൃശൂർ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം

വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ജില്ലാ കളക്ടര്‍

News18 Malayalam | news18-malayalam
Updated: July 22, 2020, 7:41 AM IST
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഡ്യൂട്ടി; തൃശൂർ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം
thrissur collector fb post
  • Share this:
തൃശൂര്‍: കോവിഡ് പോസിറ്റീവായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ജില്ലാഭരണകൂടത്തിൻറെ നീക്കം വിവാദമാകുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ പുതുവഴി തെളിക്കുകയാണ് തൃശൂര്‍ എന്ന പേരില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിവാദമായതോടെ നീക്കം ചെയ്തു. കോവിഡ് 19 ശുശ്രൂഷയ്ക്കിടെ രോഗവാഹകരാകുന്ന ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. രോഗ ലക്ഷണങ്ങളില്ലാത്തതിനാലും ആരോഗ്യപ്രശ്‌നങ്ങളില്ലാത്തിനാലും ഇത്തരക്കാരെ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഉപയോഗപ്പെടുത്താമെന്നാണ് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി്യത്.

ആപത്തിനേയും അവസരമാക്കും എന്ന ആമുഖത്തോടെയായിരുന്നു ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ആള്‍ക്ഷാമമില്ലാതെ രോഗശുശ്രൂഷ നടത്താം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ക്വാറന്റീനില്‍ കഴിയുകയാണ്. ഇത്തരമൊരാശയം പ്രായോഗികമായാല്‍ ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സമൂഹവ്യാപന സാധ്യതകള്‍ ഒരു പരിധി വരെ തടയാനും ഇത് വഴി കഴിയുമെന്നും പോസ്റ്റില്‍ പറയുന്നു.

TRENDING:Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക്[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ[NEWS]
എന്നാല്‍ താന്‍ ഉദ്ദേശിച്ചത് നിര്‍ബന്ധപൂര്‍വ്വം ചികിത്സ നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയെന്നല്ലെന്നും സന്നദ്ധരാകുന്നവര്‍ക്ക് അതിന് അവസരമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് പറയുന്നു. തനിക്കൊപ്പം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നപ്പോള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ വാര്‍ റൂമുകളാക്കി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും അത്തരത്തില്‍ എന്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്തുകൂടാ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റില്‍ അവ്യക്തത ഉള്ളതായി തോന്നിയതിനാലാണ് അത് നീക്കം ചെയ്തതെന്നും പറയുന്നു. അശാസ്ത്രീയമായ തീരുമാനത്തിനെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് പേജില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തത്. ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സ്വയം സന്നദ്ധരാകുന്നവര്‍ക്ക് അവസരം നല്‍കുക എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്തായാലും സംഭവം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകൂ എന്ന് കളക്ടര്‍ വ്യക്തമാക്കി.

കോവിഡ് ബാധിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം മാറുന്നതിനായി വിശ്രമം അനുവദിക്കുന്നതിന് പകരം കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജോലിക്കായി നിയോഗിക്കാനുള്ള ജില്ലാ കളക്ടറുടെ തീരുമാനത്തില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് ബാധിച്ച ഏതൊരു വ്യക്തിക്കും രോഗലക്ഷണങ്ങളില്ലെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ രോഗം മൂര്‍ച്ഛിക്കാം.

സൈലന്റ് ഹൈപ്പോക്‌സിയ, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്വന്തം സുരക്ഷ പോലും നോക്കാതെ ഏഴ് മാസത്തോളമായി കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ് ജില്ലാ കളക്ടറുടെ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരും മനുഷ്യരാണ്. അവര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടെന്ന് ജില്ലാ സെക്രട്ടറി ഡോ. ബിനോജ് ജോര്‍ജ്ജ് മാത്യു ചൂണ്ടിക്കാട്ടി.
Published by: user_49
First published: July 22, 2020, 7:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories