നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19: ഹിമാചലിൽ രോഗമുക്തനായ ആൾക്ക് വീണ്ടും രോഗബാധ

  കോവിഡ് 19: ഹിമാചലിൽ രോഗമുക്തനായ ആൾക്ക് വീണ്ടും രോഗബാധ

  ഹിമാചലിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി

  News18

  News18

  • Share this:
   ന്യൂഡൽഹി: രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് രോഗം ഭേദമായ ആള്‍ക്ക് രണ്ടാംതവണയും രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
   You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം [NEWS]ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം [NEWS]

   ഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ്‌ സമ്മേളനത്തില്‍ പോയി തിരിച്ചെത്തിയ മറ്റൊരാള്‍ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന സ്വദേശിയായ ഇയാള്‍ തബ് ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാല്‍ തിരിച്ചെത്തി ഒരു മാസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

   ഇതിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് 45 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. കലാവതി ശരൺ ആശുപത്രിയിലായിരുന്നു മരണം. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 507 ആയി.

   15,712 പേർക്ക് ഇതുവരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,974 പേർ ചികിത്സയിലാണ്. 2231 പേരുടെ രോഗം മാറി. കോവിഡ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 3,651 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 211 പേർ മരിച്ചു.

   Published by:Aneesh Anirudhan
   First published:
   )}