Covid 19 | സൗദി അറേബ്യയിൽ 50 മരണങ്ങൾ കൂടി; 24 മണിക്കൂറിനിടെ 4387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 1, 2020, 6:35 AM IST
Covid 19 | സൗദി അറേബ്യയിൽ 50 മരണങ്ങൾ കൂടി; 24 മണിക്കൂറിനിടെ 4387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അൻപത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,649 ആയി.

ഒറ്റദിവസത്തിനിടെ 4387 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 190,823 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം 3648 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 130766 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ [NEWS]

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളുകള്‍ കൂടുതൽ കരുതലോടെയിരിക്കണമെന്നാണ് അറിയിച്ചത്. ഇതിനിടെരാജ്യത്ത് കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇളവ് നൽകിയിരുന്നു. സുരക്ഷ-പ്രതിരോധ മുൻകരുതലുകള്‍ കർശനമായി പാലിക്കണമെന്ന നിർദേശത്തോടെയായിരുന്നു ഇളവ്.

 
First published: July 1, 2020, 6:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading