നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വ്യാപനം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

  കോവിഡ് വ്യാപനം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

   സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്.

   പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളില്‍ സാഹചര്യം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.

   887 കിടക്കകളുള്ള കാസര്‍കോട് 704-ലും രോഗികളായി, അതായത് 79%. തൃശൂരില്‍ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികള്‍. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവില്‍ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകള്‍. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.

   Also Read-Covid 19 | കോവിഡ് മൂന്നാം തരംഗം; രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണം; നീതി ആയോഗ് അംഗം വി കെ പോള്‍

   അതേസമയം സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

   Also Read-Covid 19 | ഇന്നും കോവിഡ് രോഗികള്‍ കൂടുതല്‍ മലപ്പുറത്ത്; നാല് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}