ആശ്വാസ വാർത്ത: ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയുടെ ഫലം നെഗറ്റീവ്

നാല്പത്തിയഞ്ച് ദിവസത്തിനു ശേഷമാണ് ഇവർ രോഗമുക്തിനേടുന്നത്.

News18 Malayalam | news18-malayalam
Updated: April 24, 2020, 12:45 PM IST
ആശ്വാസ വാർത്ത: ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയുടെ ഫലം നെഗറ്റീവ്
Covid 19
  • Share this:
പത്തനംതിട്ട: കോവിഡ് ബാധിച്ച് ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായി. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതോടെ ഇവരം ഉടൻ ഡിസ്ചാർജ് ചെയ്തേക്കും.
BEST PERFORMING STORIES:പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി; ഹർജി ലോക്ക് ഡൗണിനു ശേഷം പരിഗണിക്കും

[NEWS]
കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
നാല്പത്തിയഞ്ച് ദിവസത്തിനു ശേഷമാണ് ഇവർ രോഗമുക്തിനേടുന്നത്.  മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാര്‍ച്ച് പത്തിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ ഇടവിട്ട് മരുന്ന് നല്‍കി തുടങ്ങുകയായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ആദ്യ ഫലം പോസിറ്റീവായിരുന്നു. തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ്‌ ഇവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് ആശുപത്രി വിട്ടിരുന്നു.

First published: April 24, 2020, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading