കൊച്ചി: കൊറോണ വ്യാപനം തടയാൻ കേരളം ലോക്ക് ഡൗൺ ചെയ്തതിനു പിന്നാലെ എറണാകുളത്തിന് ആശ്വാസ വർത്ത. ജില്ലയിൽ പരിശോധനയ്ക്കായി അയച്ച 67 പേരുടെയും സാംപിളുകള്‍ നെഗറ്റീവ്. നിലവിൽ 16 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇതില്‍ ഏഴുപേര്‍ ബ്രിട്ടിഷുകാരാണ്.
ഇതിനിടെ വീട്ടിലിരിക്കണമെന്ന നിർദ്ദേശം മറികടന്ന് പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. നിരീക്ഷണ കാലയളവിൽ കറങ്ങിനടക്കുന്ന വർക്കെതിരെ കർശന നടപടികളുണ്ടാകും. പ്രവാസികൾ നിർദ്ദേശം ലംഘിച്ചാൽ പാസ്പോർട്ട് കണ്ടുകെട്ടും.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കൾക്ക് വില വർധിപ്പിച്ചാൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും കലക്ടർ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ദിവസത്തേക്ക് ഒരുമിച്ച് വാങ്ങണമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും കലക്ടർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19, Kerala lock down