HOME » NEWS » Corona » COVID SITUATION IN INDIA IS HUGELY CONCERNING SAYS WHO CHIEF

COVID19 | ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നത്; ലോകാരോഗ്യ സംഘടന മേധാവി

ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി.

News18 Malayalam | news18-malayalam
Updated: May 15, 2021, 9:49 AM IST
COVID19 | ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നത്; ലോകാരോഗ്യ സംഘടന മേധാവി
WHO Chief Tedros Adhanom
  • Share this:
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടാൻ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്റേർസ്, മൊബൈൽ ഫീൽഡ് ഹോസ്പിറ്റൽ ടെന്റുകൾ, മാസ്ക് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും മരണ നിരക്കും ഉയർന്ന അളവിൽ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ മീഡിയാ ബ്രീഫിങ്ങിൽ ടെഡ്രോസ് അദാനോം പറഞ്ഞു.

നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കൊളംബിയ, തായ്ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ചില അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് മരണങ്ങളിൽ നാൽപ്പത് ശതമാനവും അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ്. ആഫ്രിക്കയിലും ചില രാജ്യങ്ങളിൽ രോഗ വ്യാപനം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
You may also like:പിപിഇ കിറ്റിന് 273 രൂപ; ട്രിപ്പിൾ ലെയർ മാസ്കിന് 3.90 രൂപ; അവശ്യസാധന നിയന്ത്രണ നിയമപ്രകാരം വില നിശ്ചയിച്ച് സർക്കാർ

അതേസമയം ഇന്ത്യയിൽ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേക്കാൾ കൂടുതലായിരുന്നു.

You may also like:തിങ്കളാഴ്ച മുതല്‍ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ; രജിസ്ട്രേഷൻ നാളെ മുതൽ

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,02,435 സെഷനുകളിലായി 17,92,98,584 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 118 -ആം ദിവസം (മെയ് 13 , 2021), 20,27,162 ഡോസ് വാക്സിൻ വിതരണം ചെയ്തു.

മൂന്നാംഘട്ട വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 32 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലായി, 18 മുതൽ 44 വയസ്സ്‌ പ്രായമുള്ള 39,26,334 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,40,706 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. കേരളത്തിൽ 1,149 പേർക്കാണ് ഈ വിഭാഗത്തിൽ ഇതുവരെ വാക്സിൻ ലഭിച്ചത്.
Published by: Naseeba TC
First published: May 15, 2021, 9:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories